• Logo

Allied Publications

Africa
സ്വ​രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്ക് പ്രൗ​ഢ ഗം​ഭീ​ര തു​ട​ക്കം
Share
കൊ​ല്ലം: ആ​ഫ്രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്വ​രം (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ആ​ഫ്രി​ക്ക​ൻ മ​ല​യാ​ളീ​സ്) ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്ക് ഉ​ജ്വ​ല തു​ട​ക്കം. മേ​വ​റം ഗ്രാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് മ​ണ്ണ​ടി​ക്കു അം​ഗ​ത്വം ന​ൽ​കി​കൊ​ണ്ട് അം​ഗ​ത്വ വി​ത​ര​ണ​ത്തി​നും തു​ട​ക്കം കു​റി​ച്ചു.

കൂ​ട്ടാ​യ്മ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടു​ത്തി​ടെ താ​ൻ​സാ​നി​യ​യി​ൽ വ​ച്ച് മ​രി​ച്ച ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി ഷി​ജു​വി​ന്‍റെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം ഇ​ര​വി​പു​രം എം​എ​ൽ​എ എം. ​നൗ​ഷാ​ദ് കൈ​മാ​റി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്വ​രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. എം​എ​ൽ​എ എം.​നൗ​ഷാ​ദ് , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ര​ഞ്ജി​ത് പ​ട​നി​ലം എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി.

ക​വി ഗ​ണ പൂ​ജാ​രി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. സ​മൃ​ദ്ധി സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി അം​ഗം രാ​ജീ​വ്.​ആ​ർ., ഉ​മ​യ​ന​ല്ലൂ​ർ നേ​താ​ജി മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ണ്ട് വി​ജ​യ​ൻ, ഉ​മ​യ​ന​ല്ലൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​നി​ധി സു​ൽ​ഫി ചെ​ക്കാ​ല​യി​ൽ , അ​ഡ്വ.​സ​തീ​ഷ് ച​ന്ദ്ര ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സ്വ​രം വൈ​സ് ചെ​യ​ർ​മാ​ൻ ശി​വ​ൻ​കു​ട്ടി.​ജി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​നു ട്ര​ഷ​റ​ർ അ​നീ​ഷ് ദേ​വ​സ്യ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ രാ​ജേ​ഷ് കു​മാ​ർ എ​ൻ.​ആ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

കൊ​ല്ലം ആ​സ്ഥാ​ന​മാ​ക്കി രൂ​പീ​കൃ​ത​മാ​യ സ്വ​രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യി​ൽ കേ​ര​ള​മെ​മ്പാ​ടു​മു​ള്ള നാ​നൂ​റോ​ളം ആ​ഫ്രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ അം​ഗ​ങ്ങ​ളാ​ണ് . ഉ​ത്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ര​ക്ഷാ​ധി​കാ​രി ബൈ​ജു ശാ​ന്ത, ചെ​യ​ർ​മാ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​ശി​കു​മാ​ർ താ​ന്നി​ക്ക​ൽ, എ​ക്സി.​അം​ഗ​ങ്ങ​ൾ ആ​യ സു​നി​ൽ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ജോ​സ് മ​ണ്ണ​ടി, വി​നി​ൽ​കു​മാ​ർ ശി​വ​പ്ര​സാ​ദ്, ഉ​ദ​യ​കു​മാ​ർ, രാ​ജീ​വ് റ്റി. ​നാ​യ​ർ, അ​നി​ൽ​കു​മാ​ർ ബി, ​അ​ഭി​ലാ​ഷ്, ഫ്രാ​ങ്ക്ളി​ൻ സോ​ള​മ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​ത്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്രാ​ദേ​ശി​ക സ​ഹാ​യ​വു​മാ​യി ഉ​മ​യ​ന​ല്ലൂ​ർ സ​മൃ​ദ്ധി സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​യു​ടെ ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ക​ർ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും.
കം​​​​ബാ​​​​ല: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ വി​​​​വി​​​​ധ ആ
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ജൊ​ഹാ​നാ​സ്ബ​ർ​ഗ്: ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗി​​​ലെ ബാ​റി​ല്‍ അ​
മനോജിന്‍റെ കുടുംബത്തിന് എംസിസി സമാഹരിച്ച തുക കൈമാറി.
മോൺറോവിയ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ വച്ച് കഴിഞ്ഞ മാസം മരണമടഞ്ഞ മനോജിന്‍റെ കുടുംബത്തിന് ലൈബീരിയൻ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സ
ഹ്യു​മാ​നി​റ്റേ​റി​യ​ൻ മി​ഷ​ന​റി പു​ര​സ്കാ​രം ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ന് സ​മ്മാ​നി​ച്ചു.
കോ​ട്ട​യം: വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്തേ​ഴു വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന ആ​ഗോ​ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ദ​രി​ച്ച
സണ്ണി സ്റ്റീഫന്‌ ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്‌.
സൗത്ത്‌ ആഫ്രിക്ക: വേൾഡ്‌ പീസ്‌ മിഷന്‍റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ‌ ഉംറ്റാറ്റ രൂപത നൽകുന്ന ഹ