• Logo

Allied Publications

Europe
യു കെ മലയാളികൾക്ക് അഭിമാന നിമിഷം, ഇംഗ്ലീഷിൽ പാട്ടെഴുതി, പാടി അഭിനയിച്ച്‌ മലയാളി ബാലിക
Share
ലണ്ടൻ: യു കെയിലെ മലയാളികൾക്കിടയിൽ ബെഡ്ഫോർഡ് ഷെയറിൽ താമസിക്കുന്ന ഡെന്നയെയും പിതാവ് ജോമോനെയും ഇവർക്ക് സപ്പോർട്ടുമായി നിൽക്കുന്ന മാതാവ് ജിൻസിയെയും സഹോദരൻ ഡിയോണെയും ആർക്കും പരിചയ പെടുത്തേണ്ട കാര്യമില്ല.കാരണം യുകെയിൽ നടക്കുന്ന ഒട്ടുമിക്ക സംഗീതാനുബന്ധിയായ പരിപാടികളുടെയും സ്ഥിരം സാനിധ്യവും സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകരുമാണിവർ.

അറിയപ്പെടുന്ന ഗായികയും പ്രശസ്ത സംഗീത സംവിധായകയരായ പീറ്റർ ചേരാനെല്ലൂർ, ഫാ.ഷാജി തുമ്പേചിറയിൽ എന്നിവരുടെയടക്കം 12 ൽ അധികം ആൽബങ്ങളിൽ ഗാനങ്ങൾ ആലപിക്കുകയും 2019ലെ ബ്രിട്ടീഷ് മലയാളി യംഗ് ടാലന്‍റ് അവാര്‍ഡ് വിന്നറുമായ ഡെന്ന ആന്‍ ജോമോൻ തന്നെ രചന നിർവഹിച്ച മനോഹരമായ മ്യൂസിക് വീഡിയോ ആല്‍ബം റിലീസ് ചെയ്യുന്നു "വണ്‍സ് മീ" എന്നു പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് ആല്‍ബത്തിന് വരികളെഴുതിയതും , ആലപിച്ചതും , അഭിനയിച്ചതും ബെഡ്ഫോർഡ് നിവാസിയായ ഡെന്നാ ആന്‍ ജോമോനാണ്.

ഈ ആൽബത്തിലെ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത കീബോർഡിസ്റ്റും,നിരവധി ആൽബങ്ങൾക്കു സംഗീതം നൽകിയ സന്തോഷ് നമ്പ്യാരാണ്.വോക്‌സ് അഞ്ചല സ്റ്റുഡിയോസ് ലണ്ടന്‍ ആണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

ഫിലിം മേക്കിങ് & ടീച്ചറായ എന്നിവ നിർവഹിച്ചിരിക്കുന്നത് നിരവധി തെന്നിന്ത്യൻ സിനിമകൾക്കു ഛായാഗ്രഹണണം നിർവഹിച്ചിട്ടുള്ള അവാർഡ് വിന്നർ ഛായാഗ്രാഹകൻ മധു അമ്പാട്ടിനൊപ്പം നിരവധി മലയാളം,തമിഴ്,തെലുങ്ക് സിനിമകൾക്ക് അസ്സോസിയേറ്റ് കാമറമാൻ ആയി ജോലി ചെയ്യുന്ന ബോബി രാമനാഥനാണ്.ഈ ആൽബത്തിലെ ഗാനം റെക്കോർഡ് ചെയ്തിരിക്കുന്നത് സോണി സ്റ്റുഡിയോയ്ക്കുവേണ്ടി വർക്ക് ചെയ്യുന്ന പ്രശസ്ത വയലിനിസ്റ്റും സൗണ്ട് എൻജിനീയറുമായ ഡേവിഡ് സ്മിത്ത് ആണ്.

സ്റ്റീൽസ് ചെയ്തിരിക്കുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രാഫി ഒഫീഷ്യൽ ഫോട്ടോഗ്രാഫർ സ്റ്റാൻലി തോമസാണ്.ഈ മനോഹരമായ പ്രണയ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഈസ്റ്റ് സസ്സെക്സിലെ സെവൻ സിസ്റ്റേഴ്സ് ക്ലിഫ്‌സ് ബീച്ചിലും,വളരെ മനോഹരമായി സൂര്യാസ്തമയം ദൃശ്യമാകുന്ന വെസ്റ്റ് വിറ്റെറിങ് ബീച്ചിലുമാണ്.ഷോർട്ട് ഫിലിം രീതിയിലാണ് ഈ ഗാന രംഗം ചിത്രീകരിച്ചിരിക്കുന്നത്.

ബെഡ്ഫോർഡ് കിംബെർലി കോളേജ് എ ലെവൽ വിദ്യാർത്ഥിനിയായ ഡെന്ന ആൻ ജോമോൻ ആറു വയസുമുതൽ കർണാട്ടിക് സംഗീതവും,വെസ്റ്റേൺ സംഗീതവും,ക്ലാസിക്കൽ നൃത്തവും അഭ്യസിച്ചു വരികയാണ്. ഐഡിയ സ്റ്റാർ സിംഗർ വിന്നർ മാളവിക അനിൽ കുമാറാണ് ഗുരു.ബെഡ്ഫോർഡ് ഫ്രീ സ്കൂളിൽ മ്യൂസിക് ലീഡ് ആയിരുന്ന ഡെന്നയ്ക്ക് സ്കൂൾ മ്യൂസിക് ടീച്ചർ ബെലിൻഡയാണ് ഈ പുതിയ ഗാനമെഴുതുവാൻ പ്രേരണ നൽകിയത്.ഈ ആൽബത്തിന് ശേഷം ടീൻസ്റ്റാർ യുകെയുടെ ഏറ്റവും പുതിയ ആൽബത്തിലാണ് ഡെന്നയ്ക്ക് ഇനി ആലപിക്കുവാൻ അവസരം ലഭിച്ചിരിക്കുന്നത്.

പ്രശസ്ത മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഈമാസം 13ന് ശനിയാഴ്ച ഗാനം റിലീസ് ചെയ്യുന്നത്. യുകെ സമയം വൈകിട്ട് മൂന്നു മണിക്കും ഇന്ത്യന്‍ സമയം വൈകിട്ട് 8.30നുമാണ് റിലീസിംഗ്. പ്രശസ്ത സിനിമാ താരങ്ങളായ ജോണി ആന്‍റണി, സാന്ദ്രാ തോമസ്, ജയസൂര്യ, സലിം കുമാര്‍, ജി വേണുഗോപാല്‍,മധു ബാലകൃഷ്ണൻ, സ്റ്റീഫന്‍ ദേവസി, മിന്‍മിനി, രഞ്ജിനി ജോസ്, മാളവിക അനിൽകുമാർ (ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം) എന്നിവരുടെ ഫേസ്ബുക്ക് പേജുകൡലൂടെയാണ് റിലീംസിംഗ്.കൂടാതെ

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍റെ ഫേസ്ബുക്ക് പേജിലൂടെയുള്ള ഒഫീഷ്യന്‍ ലൈവ് ലോഞ്ചിംഗ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും.തുടർന്ന് യൂകെയിലെ ലേബർ,കൺസേർവേറ്റീവ് പാർട്ടിയിലെ പ്രമുഖരായ ക്രിസ് സ്‌കിഡ്‌മോര്‍ എംപി (മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ യൂണിവേഴ്‌സിറ്റീസ് റിസേര്‍ച്ച് ആന്റ് സയന്‍സ്, ബ്രിസ്‌റ്റോള്‍), ഡാറന്‍ ജോണ്‍സ് എംപി (ഷാഡോ മിനിസ്റ്റര്‍ ബ്രിസ്‌റ്റോള്‍), വീരേന്ദ്ര ശര്‍മ്മ എംപി (ഈലിംഗ് സൗത്താള്‍), മാര്‍ട്ടിന്‍ ഡേ എംപി (സ്‌കോട്‌ലൻഡ് നാഷണല്‍ പാര്‍ട്ടി), രാജേഷ് അഗര്‍വാള്‍ (ഡെപ്യൂട്ടി മേയര്‍ ഓഫ് ലണ്ടന്‍ ഫോര്‍ ബിസിനസ്), കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് (കാബിനറ്റ് മെമ്പര്‍ ആന്റ് എക്‌സ് മേയര്‍ ഓഫ് ലണ്ടന്‍), കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (എക്‌സ് മേയര്‍ ഓഫ് ലൗട്ടൻ ), കൗണ്‍സിലര്‍ ടോം ആദിത്യ (എക്‌സ് മേയര്‍ ഓഫ് ബ്രാഡ്‌ലി സ്റ്റോക്ക്, ബ്രിസ്‌റ്റോള്‍ ആന്റ് കാബിനറ്റ് ലീഡര്‍), കൗണ്‍സിലര്‍ ഡോ. ശിവകുമാര്‍ (വെല്‍വിന്‍ ഗാര്‍ഡന്‍ സിറ്റി), മനോജ് പിള്ള (യുക്മ നാഷണൽ പ്രസിഡന്റ്), അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ (നാഷണൽ വൈഡ് പ്രസിഡന്റ് യുക്മ), , ജെയ്‌സണ്‍ ജോര്‍ജ് (ഡയറക്ടർ ഓഫ് കലാഭവൻ ലണ്ടൻ, ജോസ് കുമ്പിളുവേലിൽ,ജർമനി(മാധ്യമ പ്രവർത്തകൻ പ്രവാസി ഓൺലൈൻ ) സണ്ണി പി മത്തായി (കെ.സി.എഫ് വാറ്റ്‌ഫോർഡ് ട്രസ്റ്റീ, 7 ബീറ്റ്‌സ് സംഗീതോത്സവം കോർഡിനേറ്റർ) ഡെന്നാ ആന്‍ ജോമോന്‍, സന്തോഷ നമ്പ്യാര്‍,ബോബി രാമനാഥന്‍,ജോമോൻ മാമ്മൂട്ടിൽ എന്നിവരും പങ്കെടുക്കും. പ്രശസ്ത കവയത്രിയും അവതാരകയുമായ രശ്മി പ്രകാശ് ആണ് ഫേസ്ബുക്ക് ലൈവിലൂടെ അവതാരകയായെത്തുന്നത്.

ഷൈമോൻ തോട്ടുങ്കൽ

ജ​ർ​മ​നി​യി​ൽ നി​കു​തി​ദാ​യ​ക​ർ​ക്ക് അ​ടു​ത്ത​വ​ർ​ഷം നി​കു​തി​യി​ള​വ് ല​ഭി​ച്ചേ​ക്കും.
ബെ​ർ​ലി​ൻ: ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ജ​ർ​മ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ടു​ത്ത വ​ർ​ഷം നി​കു​തി​ദാ​യ​ക​ർ​ക
ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു.
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു.
കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ.
ബെ​ർ​ലി​ൻ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന
ജ​ർ​മ​നി​യി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും സ​ന്ദ​ർ​ശ​ന വി​സ​ക്കാ​രു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്.
ബെ​ർ​ലി​ൻ: ഇ​ന്ത്യ​യി​ലെ ജ​ർ​മ​ൻ എം​ബ​സി​യെ ജ​ർ​മ്മ​ൻ മി​ഷ​ൻ എ​ന്നാ​ണു വി​ളി​ക്കു​ക.