• Logo

Allied Publications

Europe
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്
Share
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (സീ​സ​ണ്‍ 5)കോ​വി​ഡ് ന​ൽ​കി​യ ചെ​റി​യ ഇ​ട​വേ​ള​യ്ക്കു ശേ​ഷം അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​വു​മാ​യി ല​ണ്ട​ന​ടു​ത്തു​ള്ള വെ​ല്ലി​ൻ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ 2022 ഫെ​ബ്രു​വ​രി 19 ന് ​ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞി മൂ​ന്നു മു​ത​ൽ അ​ര​ങ്ങേ​റു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ യൂ​കെ​യി​ൽ നി​ര​വ​ധി ക​ലാ​കാ​ര·ാ​ർ​ക്കും ക​ലാ​ലാ​കാ​രി​ക​ൾ​ക്കും വേ​ദി​യെ​രു​ക്കി​യ സം​ഗീ​തോ​ത്സ​വം ചാ​രി​റ്റി ഇ​വ​ന്‍റ് മൂ​ലം നി​ര​വ​ധി നി​ർ​ദ്ധ​ര​രാ​യ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ സാ​ധി​ച്ചു എ​ന്ന​തി​ൽ സം​ഘാ​ട​ക​ർ​ക്ക് വ​ള​രെ​യ​ധി​കം അ​ഭി​മാ​ന​മു​ണ്ട്. സം​ഗീ​ത​ത്തി​നും നൃ​ത്ത​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സം​ഗീ​തോ​ത്സ​വ​ത്തി​ൽ യൂ​കെ​യി​ലെ ക​ലാ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

ല​ണ്ട​നി​ലെ ഹാ​ർ​ട്ട്ഫോ​ർ​ഡ് ഷെ​യ​റി​ൽ വെ​ല്ലി​ൻ ലോ​ക്ക​ൽ കൗ​ണ്‍്സി​ലി​ന്‍റെ പ​രി​പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം സീ​സ​ണ്‍ 5 ഇ​ത്ത​വ​ണ സ്വ​ര​രാ​ഗ​താ​ള​ല​യ പ്ര​പ​ഞ്ചം തീ​ർ​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​ട്ട​ന​വ​ധി നി​ത്യ ഹ​രി​ത ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച മ​ണ്‍​മ​റ​ഞ്ഞ പ്ര​ശ​സ്ത ക​വി പ​ത്മ​ശ്രീ ഒ​എ​ൻ​വി കു​റി​പ്പി​ന്‍റെ അ​നു​സ്മ​ര​ണ​വും ന​ട​ത്തും. യൂ​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട​ഗേ​ജ് & ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​മാ​യ അ​ലൈ​ഡ് ഫൈ​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സാ​ണ് ഇ​ത്ത​വ​ണ​യും 7 ബീ​റ്റ്സ് സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ടൈ​റ്റി​ൽ സ്പോ​ണ്‍​സ​ർ. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​നം ഒ​രു​ക്കു​ന്ന ഈ ​ക​ലാ​വി​രു​ന്നി​ലേ​ക്ക് എ​ല്ലാ ക​ലാ സ്നേ​ഹി​ക​ളെ​യും ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​മോ​ൻ മ​മ്മൂ​ട്ടി 07930431445
സ​ണ്ണി​മോ​ൻ മ​ത്താ​യി 07727 993229
കൗ​ണ്‍​സ​ല​ർ ഡോ. ​ശി​വ​കു​മാ​ർ 07474 269097
മ​നോ​ജ് തോ​മ​സ് 07846 475589

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഫാൻബറോ ആബിയിലേക്ക് തീർഥാടനം; അപ്പസ്തോലിക് നൂൺഷ്യോ മുഖ്യാതിഥി.
ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ
നഴ്സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു.
ബെര്‍ലിന്‍: മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും(ബിഎ) തമ്മിൽ കരാറിൽ ഒപ
ജ​ര്‍​മ​നി​യി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം.
ബെ​ര്‍​ലി​ന്‍: കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി.
ഡബ്ല്യുഎംസി യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ 5 ന്.
ലണ്ടൻ : വേൾഡ് മലയാളി കൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ അഞ്ചിനു (ഞായർ) വൈകുന്നേരം യുകെ സമയം ആറിന് സൂം പ്ലാറ്റുഫോമിൽ നടക്കും.
ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണം: യുക്മ.
ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ.