ന്യൂജേഴ്സി: ഫൊക്കാനയുടെ കേരള കണ്വൻഷൻ 2022 ഫെബ്രുവരി 24, 25 തീയതികളിൽ തിരുവനന്തപുരത്ത് കഴക്കൂട്ടം ആസ്ഥാനമായുള്ള മാജിക് പ്ലാനെറ്റിലെ കരിസ്മ സെന്ററിൽ നടത്തപ്പെടും.
കേരളത്തിലെ പാർശ്യവൽക്കരിക്കപ്പെട്ട ഭിന്നശേഷിയുള്ള കുട്ടികളെ പരിപോഷിപ്പിക്കുന്നതിനായി പ്രമുഖ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും കാരുണ്യ പ്രവർത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കരിസ്മ സെന്ററിൽ നക്കുന്ന ദ്വീദിന കണ്‍വൻഷനിൽ കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള രാഷ്ട്രീയ സാമുദായിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്നതായിരിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ കീഴിൽ മാജിക്ക് ഉൾപ്പെടയുള്ള വിവിധ കലാരൂപങ്ങളിൽ വിസ്മയങ്ങൾ സൃഷ്ട്ടിച്ചു വരുന്ന മെൻറ്റലി ചലഞ്ചഡ് ആയ കുട്ടികളുടെ മാസ്മരിക പ്രകടനമാണ് ഈ രണ്ടു ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് അതിഥികളായി എത്തുന്നവർക്കായി ഒരുക്കുന്നത്.
തിരുവന്തപുരത്ത് കഴക്കൂട്ടത്ത് പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മാജിക്ക് പ്ലാനറ്റ് ആരംഭിച്ച കാലം മുതലുള്ള ആത്മബന്ധമാണ് ഫൊക്കാനയുമായുള്ളത്. മാജിക്ക് പ്ലാനറ്റിലെ ഡിഫറെൻറ് ആർട്സ് സെന്ററിലെ കുട്ടികളുമായി ബന്ധപ്പെട്ട മിക്കവാറുമുള്ള എല്ലാ പദ്ധതികളിലും ഫൊക്കാന എക്കാലവും ഭാഗഭാക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫൊക്കാന കണ്വൻഷന് വേദിയാകുക എന്നത് സ്വന്തം കുടുംബസംഗമം നടത്തുന്നതുപോലെയാണെന്ന് പ്രൊഫ. മുതുകാട് വ്യക്തമാക്കി.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ കണ്വെൻഷൻ വ്യത്യസ്തയാർന്ന നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തി കൊണ്ടായിരിക്കും ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രമുഖരായ സാഹിത്യകാര·ാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാഹിത്യ സമ്മേളനം, വിവിധ കലാപരിപാടികൾ, പൊതു സമ്മേളനം, മാജിക് ഷോ എന്നിവ കണ്‍വെൻഷന്റെ ഭാഗമായിരിക്കും. ഫൊക്കാനയുടെ എക്കാലത്തെയും കരുത്തുറ്റ പദ്ധതിയായ ഭാഷക്കൊരു ഡോളർ പോഗ്രാം കേരള കണ്‍വെൻഷനിൽ വച്ചു നടത്തുന്നതാണ്.
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ഏറ്റവും നല്ല മലയാള പ്രബന്ധത്തിനുള്ള അവാർഡാണ് കേരള യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷക്കൊരു ഡോളർ വഴി നൽകുന്ന അവാർഡ്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതാണ്. ഫൊക്കാനയുടെ അംഗങ്ങളും കുടുംബാഗങ്ങളുമാണ് ഈ കണ്‍വൻഷനിൽ പങ്കെടുക്കുന്നത്. അമേരിക്കയിൽ നിന്നും 50 ഓളം കുടുംബാംഗങ്ങൾ കേരള കണ്‍വൻഷനിൽ പങ്കെടുക്കാൻ തയ്യാറായിട്ടുണ്ട്.
വൈവിധ്യം കൊണ്ടും വ്യത്യസ്തമായ കഴിവുകൾകൊണ്ടും അനുഗ്രഹതീരായ ഡിഫറെൻറ് ആർട്സ് സെന്ററിലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ കാഴ്ച്ച വയ്ക്കുന്ന കലാവിരുന്ന് ഫൊക്കാന കേരള കണ്വൻഷന് മാറ്റുകൂട്ടുമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന കണ്വെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ എന്നിവർ പറഞ്ഞു.
ഫൊക്കാനയുടെ എല്ലാ നല്ലവരായ സുഹൃത്തുക്കളും അഭ്യുദയാകാംക്ഷികളും ഫെബ്രുവരി മാസം 2425 തിയ്യതികളിലായി നടക്കുന്ന കേരള കണ്‍വെൻഷനിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസ്സോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സണ്‍ ഡോ.കല ഷഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, ഒർലാണ്ടോ നാഷണൽ കണ്വെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കണ്വെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കണ്വെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കണ്വൻഷൻ കണ്‍വീനർ ജോയി ചാക്കപ്പൻ, മുൻ പ്രസിഡന്റ് മാധവൻ ബി. നായർ, ടെക്നിക്കൽ കോർഡിനേറ്റർ പ്രവീണ്‍ തോമസ്, ഫൗണ്ടേഷൻ ചെയർമാൻ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, കണ്വെൻഷൻ പേട്രണ്‍ ഡോ. മാമ്മൻ സി. ജേക്കബ്, നാഷണൽ കമ്മിറ്റി മെന്പർമാർ, ട്രസ്റ്റി ബോർഡ് മെന്പർമാർ, മുൻ പ്രസിഡന്റുമാർ തുടങ്ങിവർ അഭ്യർഥിച്ചു.
തടത്തിൽ ഫ്രാൻസിസ്
|