• Logo

Allied Publications

Americas
ഫൊ​ക്കാ​നാ മ​ല​യാ​ളം ക്ലാ​സി​ൽ നൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി
Share
ഫ്ളോ​റി​ഡ: ഫൊ​ക്കാ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ക്ഷ​ര ജ്വാ​ല എ​ന്ന പേ​രി​ൽ ന​ട​ത്തി​യ 40 ദി​വ​സ​ത്തേ മ​ല​യാ​ളം ക്ലാ​സു​ക​ളു​ടെ സ​മാ​പ​ന മീ​റ്റിം​ഗ് ടെ​ക്സ​സ് യൂ​ണി​വേ​ഴ്സി​റ്റി ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് മേ​ധാ​വി ഡൊ​ണാ​ൾ​ഡ് ഡേ​വി​സ് നി​ർ​വ​ഹി​ച്ചു. സ്പു​ട​മാ​യി മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ച്ചു കൊ​ണ്ടാ​ണ് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ഡേ​വി​സ് സം​സാ​രി​ച്ച​ത്. കു​ട്ടി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സ​ർ​ട്ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത് മി​സോ​റി മേ​യ​ർ റോ​ബി​ൻ ഏ​ല​ക്കാ​ട്ടി​ൽ ആ​ണ്. കേ​ര​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന മേ​യ​ർ മ​ല​യാ​ള​ത്തി​ൽ ത​ന്നെ പ്ര​സം​ഗി​ച്ചു. ഈ ​ര​ണ്ടു വി​ശി​ഷ്ടാ​തി​ഥി​ക​ളും മ​ല​യാ​ള ഭാ​ഷ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന ഫൊ​ക്കാ​ന​യെ അ​ഭി​ന​ന്ദി​ച്ചു.

ഡോ​ണ്‍ ഡേ​വി​സ്, താ​ൻ കേ​ര​ള​ത്തി​ൽ താ​മ​സി​ച്ച ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തേ​യും മ​ല​യാ​ള ഭാ​ഷ​യേ​യും മ​ല​യാ​ളി സം​സ്കാ​ര​ത്തെ​യും പ്ര​ശം​സി​ച്ചു സം​സാ​രി​ച്ചു. കു​ട്ടി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന മ​ല​യാ​ളം എ​ഴു​തു​വാ​നും വാ​യി​ക്കു​വാ​നും ക​ഴി​യും എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി യു​ണി​യ​ൻ കൗ​ണ്‍​സി​ല​ർ കൂ​ടി​യാ​യി​ടു​ന്ന ജെ​സി സെ​ബാ​സ്റ്റ്യ​ൻ എം​എ, എം​എ​ഫി​ൽ, ബി​എ​ഡ​എ ടാ​ന്പാ ആ​ണ് സ്തു​ത്യ​ർ​ഹ​മാ​യ അ​ധ്യാ​പ​ക സേ​വ​നം ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ വ​ച്ച് കോ​ളേ​ജ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു. സ​ഹാ​യി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച ജാ​നി​സ് ജോ​ബി പു​ല്ല​ത്തി​ൽ വെ​ർ​ജീ​നി​യ, അ​നു ഷെ​റി ഫ്ളോ​റി​ഡ എ​ന്നി​വ​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് മ​ല​യാ​ള വാ​ക്കു​ക​ൾ എ​ഴു​താ​നു​ള്ള ക​ഴി​വ് മീ​റ്റിം​ഗി​ൽ ന​ട​ത്തി​യ ടെ​സ്റ്റി​ൽ കൂ​ടി തെ​ളി​യി​ച്ച​ത് ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന മ​ല​യാ​ളം അ​ക്കാ​ഡ​മി​യു​ടെ സം​ഷി​ക്ത രൂ​പ​രേ​ഖ​യും സ​ദ​സ്‌​സി​നു ന​ല്കി. ഫൊ​ക്കാ​നാ യൂ​ത്ത് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ രേ​ഷ്മ സു​നി​ൽ (കാ​ന​ഡ ) ആ​ണ് മീ​റ്റിം​ഗ് നി​യ​ന്ത്രി​ച്ച​തു. ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ര്മാ​ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

നി​ത്യ​ജീ​വി​ത​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി മ​ല​യാ​ള​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നു​ള്ള ശേ​ഷി അ​മേ​രി​ക്ക​യി​ൽ വ​ള​രു​ന്ന മ​ല​യാ​ളി കു​ട്ടി​ക​ൾ നേ​ടു​ക എ​ന്ന​താ​ണ് ഫൊ​ക്കാ​ന ഈ ​പ​ഠ​ന ക്ലാ​സി​ലു​ടെ ല​ക്ഷ്യ​വ​ച്ച​ത് . പ​ഠി​താ​ക്ക​ളി​ൽ അ​ത്ത​ര​മൊ​രു ശേ​ഷി നേ​ടി​ക്കൊ​ടു​ക്കു​വാ​ൻ അ​ധ്യാ​പ​ക​രും ശ്ര​ദ്ധി​ച്ചു. സം​ശ​യ​വും ഭ​യ​വു​മി​ല്ലാ​തെ മ​ല​യാ​ള ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​ൻ ഈ ​കു​ട്ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞ​ത് ഒ​രു അ​ഭി​മാ​നാ​യി കാ​ണു​ന്ന​താ​യി ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു.

ഏ​തൊ​രു ഭാ​ഷ​യും ഒ​രു വൈ​ജ്ഞാ​നി​ക​സം​സ്കൃ​തി​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു​ണ്ട്. ഒ​രു ജ​ന​ത​യു​ടെ സ​വി​ശേ​ഷ​മാ​യ ചി​ന്ത​ക​ളും ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രി​ക്കും ആ ​സം​സ്കൃ​തി. മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ത്തി​ലൂ​ടെ ആ ​സം​സ്കാ​രം കൈ​മാ​റു​ക എ​ന്ന​താ​ണ് ഫൊ​ക്കാ​ന ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു .

സ​മൂ​ഹ​ത്തോ​ടൊ​പ്പം ഭാ​ഷ​യും, ഭാ​ഷ​യോ​ടൊ​പ്പം സ​മൂ​ഹ​വും വ​ള​രു​ന്നു എ​ന്നാ​ണ് പ​റ​യു​ന്ന​ത് , ഭാ​ഷാ​പ​ഠി​താ​ക്ക​ൾ ഭാ​ഷ​യോ​ടൊ​പ്പം ന​മ്മു​ടെ സം​സ്കാ​ര​പ​ഠ​നം​കൂ​ടി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ട്ടി​ക​ളോ​ടൊ​പ്പം ക്ലാ​സു​ക​ളി​ൽ പ​ല മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മ​ല​യാ​ളം സം​സാ​രി​ക്കാ​നും എ​ഴു​താ​നും സാ​ധ്യ​മാ​ക്കി​യ ഫൊ​ക്കാ​നാ നേ​തൃ​ത്വ​ത്തെ​യും അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​ഭി​ന​ന്ദി​ച്ചു. ഡോ. ​മാ​ത്യു വ​ർ​ഗീ​സ് ഡി​ട്രോ​യി​റ്റ്, സോ​ണി അ​ന്പൂ​ക്ക​ൻ ക​ണ​ക്ടി​ക്ക​ട്, ജോ​ണ്‍​സ​ൻ ത​ങ്ക​ച്ച​ൻ വെ​ർ​ജീ​നി​യ എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഫൊ​ക്കാ​നാ മ​ല​യാ​ളം അ​ക്കാ​ഡ​മി​യു​ടെ ഭാ​ഗ​മാ​യി ഏ​ഷ്യ​നെ​റ്റ് ന്യൂ​സു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള മ​ല​യാ​ളം എ​ന്‍റെ മ​ല​യാ​ളം , അ​ക്കാ​ദ​മി മ​ല​യാ​ളം ക്ലാ​സ്, എ​ന്‍റെ മ​ല​യാ​ളം സാ​ഹി​ത്യ മാ​സി​ക, മ​ല​യാ​ളം മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ക്ലാ​സ്‌​സു​ക​ൾ എ​ന്നി​വ​യൂം ഫൊ​ക്കാ​നാ ന​ട​ത്തി വ​രു​ന്നു.


ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്