• Logo

Allied Publications

Europe
ദു​രൂ​ഹ​ത​യൊ​ഴി​യാ​തെ ഫെ​യ്സ്ബു​ക്ക് പ​ണി​മു​ട​ക്ക്
Share
ബെ​ർ​ലി​ൻ: തി​ങ്ക​ളാ​ഴ്ച രാ​ത്രി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഭീ​മ​ൻ​മാ​ർ​ക്ക് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും ദു​രൂ​ഹ​ത​യൊ​ഴി​യു​ന്നി​ല്ല. ഫെ​യ്സ്ബു​ക്ക്, വാ​ട്സാ​പ്പ്, എ​ഫ്ബി മെ​സ​ഞ്ച​ർ സേ​വ​ന​ങ്ങ​ൾ ആ​റ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം തി​രി​കെ വ​ന്നെ​ങ്കി​ലും ഇ​തി​നു പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ൾ ഇ​നി​യും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ഉ​പ​യോ​ക്താ​ക്ക​ളെ സ​ർ​വ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഡൊ​മെ​യ്ൻ സം​വി​ധാ​ന​ത്തി​ന്‍റെ ത​ക​രാ​റാ​ണെ​ന്നാ​ണ് ഫേ​സ്ബു​ക്ക് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഫേ​സ്ബു​ക്കും വാ​ട്ട്സാ​പ്പും ഇ​ൻ​സ്റ്റ​ഗ്രാ​മും ഒ​ന്നി​ച്ചു പ​ണി​മു​ട​ക്കി​യ​തി​നു പി​ന്നി​ൽ ശ​ക്ത​മാ​യ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് സൈ​ബ​ർ ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.

അ​തി​ശ​ക്ത​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ സ്വ​ന്തം സ​ർ​വ​റു​ക​ൾ ഫേ​സ്ബു​ക്ക് ത​ന്നെ വിഛേ​ദി​ച്ച​താ​ണെ​ന്ന് ഒ​രു​കൂ​ട്ട​ർ വാ​ദി​ക്കു​ന്നു. അ​തേ​സ​മ​യം, സ്വ​ന്തം സ​ർ​വ​റി​ന്‍റെ കോ​ണ്‍​ഫി​ഗ​റേ​ഷ​നി​ൽ ഫേ​സ്ബു​ക്ക് ന​ട​ത്തി​യ പ​രി​ഷ്ക​ര​ണം പാ​ളി​പ്പോ​യ​താ​യി​രി​ക്കാ​മെ​ന്നും ചി​ല വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് സ്വ​യം ന​ട​ത്തി​യ ചി​ല ഒ​ളി​ച്ചു​ക​ളി​ക​ളാ​ണ് ഈ ​മു​ങ്ങ​ലി​ന് പി​ന്നി​ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യി​ല​ട​ക്കം നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഫോ​സ്ബു​ക്കും വാ​ട്സാ​പ്പും നേ​രി​ട്ട​ത്. യു​എ​സ് ഗ​വ​ണ്‍​മെ​ൻ​റ് ഫേ​സ്ബു​ക്കി​നെ​തി​രെ കേ​സും ഫ​യ​ൽ ചെ​യ്തി​രു​ന്നു. ഫേ​സ്ബു​ക്ക് സേ​വ​ന​ങ്ങ​ൾ മുടങ്ങു​ന്ന​തി​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പ് മു​ൻ ജീ​വ​ന​ക്കാ​രി ഫ്രാ​ൻ​സെ​സ് ഹോ​ഗ​ൻ സി​ബി​എ​സ് ചാ​ന​ലി​ലെ ’60 മി​നി​റ്റ്സ് ഓ​ണ്‍ സ​ണ്‍​ഡേ’ എ​ന്ന പ​രി​പാ​ടി​യി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ക​ന്പ​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച​ത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഫാൻബറോ ആബിയിലേക്ക് തീർഥാടനം; അപ്പസ്തോലിക് നൂൺഷ്യോ മുഖ്യാതിഥി.
ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ
നഴ്സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു.
ബെര്‍ലിന്‍: മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും(ബിഎ) തമ്മിൽ കരാറിൽ ഒപ
ജ​ര്‍​മ​നി​യി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം.
ബെ​ര്‍​ലി​ന്‍: കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി.
ഡബ്ല്യുഎംസി യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ 5 ന്.
ലണ്ടൻ : വേൾഡ് മലയാളി കൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ അഞ്ചിനു (ഞായർ) വൈകുന്നേരം യുകെ സമയം ആറിന് സൂം പ്ലാറ്റുഫോമിൽ നടക്കും.
ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണം: യുക്മ.
ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ.