• Logo

Allied Publications

Australia & Oceania
റ്റൂ​വു​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തു നേ​തൃ​ത്വം
Share
റ്റൂ​വു​ന്പ: ഓ​സ്ട്രേ​ലി​യ​യു​ടെ ഉ​ദ്യാ​ന​ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്യൂ​ൻ​സ്ലാ​ൻ​ഡി​ലെ റ്റൂ​വു​ന്പ​യി​ൽ ഏ​ക​ദേ​ശം നാ​നൂ​റ്റി​അ​ൻ​പ​തോ​ളം മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. റ്റൂ​വു​ന്പ​യി​ൽ സ്ഥി​ര​താ​മ​സം ആ​ക്കി​യ​വ​ർ മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി താ​ൽ​ക്കാ​ലി​ക​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ വ​രെ ഉ​ൾ​പ്പെ​ടു​ന്നു. റ്റൂ​വു​ന്പ​യി​ലെ ഏ​ക മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ടി​എം​എ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വു​കൊ​ണ്ടും ക​ലാ​കാ​യീ​ക രം​ഗ​ങ്ങ​ളി​ലു​ള്ള പ്രാ​വീ​ണ്യം കൊ​ണ്ടും ക്യൂ​ൻ​സ്ലാ​ൻ​ഡി​ലെ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലും ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലും വ​ള​രെ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ചി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ്റൂ​വു​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 202123 എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് സ്ഥാ​ന​മേ​റ്റു. ടി​എം​എ യു​ടെ 2021 തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ച്ച ഷി​ജു തോ​മ​സ് ചെ​ട്ടി​യാ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്ഥാ​ന​കൈ​മാ​റ്റം ന​ട​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​നി​ൻ ബാ​ബു, സെ​ക്ര​ട്ട​റി അ​നി​ല കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ഹു​ൽ സു​രേ​ഷ്, ട്ര​ഷ​റ​ർ ജീ​ന പോ​ൾ, ക​മ്മി​റ്റി മെ​ന്പേ​ഴ്സ് പ്രി​യ ജോ​സ്, ജി​ന്േ‍​റാ ജോ​സ​ഫ്, മി​ഥു​ൻ ജേ​ക്ക​ബ്, നി​തി​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രാ​ണ് ഈ ​ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ. യു​വ​ജ​ന പ്ര​തി​നി​ധി​ക​ളാ​യി ജോ​സ​ഫ് ചേ​ർ​പ്പ​ന​ത്ത് (നാ​ഷ​ണ​ൽ) മി​ന്ന റോ​സ് ചാ​ക്കോ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) എ​ന്നി​വ​രെ​യും ഈ ​ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡി​ന്‍റെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും വ്യ​ത്യ​സ്ത​മാ​യ പ​ല പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ടി​എം​എ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് ന​യി​ക്കു​ക​യും ചെ​യ്ത 201921 പ്ര​സി​ഡ​ന്‍റ് പോ​ൾ വ​ർ​ഗീ​സി​നും സെ​ക്ര​ട്ട​റി ബെ​ന്നി മാ​ത്യു​വി​നും എ​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും പ്ര​സാ​ദ് ജോ​ണ്‍ ന​ന്ദി അ​റി​യി​ച്ചു. ടി​എം​എ​യു​ടെ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ലോ​ക​മെ​ന്പാ​ടു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മേ​യെ​ന്ന് സെ​ക്ര​ട്ട​റി അ​നി​ല കൃ​ഷ്ണ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു. റ്റൂ​വു​ന്പ​യി​ലെ എ​ല്ലാ മാ​ല​യാ​ളി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എ​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ്ര​തി​ജ്ഞ ചെ​യ്തു.

എ​ബി പൊ​യ്ക്കാ​ട്ടി​ൽ

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​