• Logo

Allied Publications

Middle East & Gulf
ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചും ഇ​ന്ത്യ കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​ക​മ്മി​റ്റി , ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റു ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​ന്പി​ൽ 150 ൽ ​പ​രം ദാ​താ​ക്ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി.

രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി തു​ട​ങ്ങി​യ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഐ​സി​സി കു​വൈ​റ്റ്, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ഓ​ണ​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​മു​വ​ൽ ചാ​ക്കോ , ബി.​എ​സ് പി​ള്ള, വ​ർ​ഗീ​സ് മാ​രാ​മ​ണ്‍, ജോ​യ്ജോ​ണ്‍, ജോ​യ് ക​രു​വാ​ളൂ​ർ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ഷം​സു താ​മ​ര​ക്കു​ളം, ഹ​മീ​ദ് കേ​ളോ​ത്ത്, ജോ​ബി​ൻ ജോ​സ്, ഇ​ല്യാ​സ് പു​തു​വാ​ച്ചേ​രി, മ​നോ​ജ് മാ​വേ​ലി​ക്ക​ര ബി​ഡി​കെ, ഒ​ഐ​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പു​ഷ്പ​രാ​ജ​ൻ ഒ.​വി, നാ​സ​ർ ചു​ള്ളി​ക്ക​ര, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ വ​ച്ച് കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ ബ്ല​ഡ് ബാ​ങ്ക് ജീ​വ​ന​ക്കാ​രെ​യും, കു​വൈ​റ്റ് ബ്ല​ഡ് ബാ​ങ്കി​നെ​യും, ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റി​നേ​യും ഒ​ഐ​സി​സി ആ​ദ​രി​ച്ചു.

ക്യാ​ന്പ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​നു​ള്ള ബി​ഡി​കെ​യു​ടെ ഉ​പ​ഹാ​രം ബി​ഡി​കെ കോ​ർ​ഡി​നേ​റ്റ​ർ ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ നേ​തൃ​ത്വം ന​ൽ​കി​യ യോ​ഗ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ക​ണ്ണ​ൻ സ്വാ​ഗ​ത​വും, ആ​ഉ​ഗ കോ​ർ​ഡി​നേ​റ്റ​ർ ലി​നി ജ​യ​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു

ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​ന്പി​ന് ബി​ഡി​കെ കോ​ർ​ഡി​നേ​റ്റ​ർ ജി​തി​ൻ ജോ​സ്, ഒ​ഐ​സി​സി കാ​സ​ർ​ഗോ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ന്ദ്ര മോ​ഹ​ൻ, രാ​ജേ​ഷ് വ​ല്ല്യോ​ട്ട് , മ​നോ​ജ്, നൗ​ഷാ​ദ് തി​ടി​ൽ, സ​മ​ദ് കൊ​ട്ടോ​ടി, ഇ​ബ്രാ​ഹിം കൊ​ട്ടോ​ടി, ജെ​സ്‌​സി​ൻ പ​തി​ക്ക​ൽ, ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, ശി​ൽ​പ രാ​ജേ​ഷ്, സ്മി​ത രാ​മ​കൃ​ഷ്ണ​ൻ, ശാ​ലി​നി സു​രേ​ന്ദ്ര​ൻ,അ​നി​ൽ കു​മാ​ർ,സ്മി​തേ​ഷ് കെ ​വി, ഇ​ക്ബാ​ൽ മെ​ട്ട​മ്മ​ൽ, ശ​ര​ത് ക​ല്ലി​ങ്ക​ൽ, സു​മേ​ഷ് രാ​ജ് , ബാ​ബു പാ​വൂ​ർ​വീ​ട്ടി​ൽ, ഷൈ​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.