• Logo

Allied Publications

Americas
കേ​ര​ളാ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഷി​ക്കാ​ഗോ ഹെ​റാ​ൾ​ഡ് ഫി​ഗ​രേ​ദോ​യെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു
Share
ഷി​ക്കാ​ഗോ: 1977ൽ ​സ്ഥാ​പി​ത​മാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ളാ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​ഥ​മ ക​മ്യൂ​ണി​റ്റി ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ് ഹെ​റാ​ൾ​ഡ് ഫി​ഗ​രേ​ദോ​യ്ക്ക് ന​ൽ​കി ആ​ദ​രി​ച്ചു.

ഷി​ക്കാ​ഗോ​യി​ലെ സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹെ​റാ​ൾ​ഡ് ഫി​ഗ​രേ​ദോ ന​ൽ​കി​യ നേ​തൃ​ത്വ​ത്തി​നും അ​തു​മൂ​ലം സ​മൂ​ഹ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​ബ​ഹു​മ​തി.

ബാ​ല​ഗാ​യി​ക സെ​റാ​ഫി​ൻ ബി​നോ​യു​ടെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ കെ.​എ.​സി പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​സ് മേ​രി കോ​ല​ഞ്ചേ​രി ആ​യി​രു​ന്നു. കെ.​സി.​സി ചെ​യ​ർ​മാ​ൻ പ്ര​മോ​ദ് സ​ക്ക​റി​യാ​സ് സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ എ​ല്ലാ വി​ശി​ഷ്ടാ​തി​ഥി​ക​ളേ​യും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളേ​യും സ്വാ​ഗ​തം ചെ​യ്തു.

ഡോ. ​റോ​യി തോ​മ​സ്, ബി​ജി എ​ടാ​ട്ട് (കൊ​ച്ചി​ൻ ക്ല​ബ് സെ​ക്ര​ട്ട​റി), അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ (ലാ​ന സെ​ക്ര​ട്ട​റി), ഡോ. ​പോ​ൾ ചെ​റി​യാ​ൻ, സ​ന്തോ​ഷ് അ​ഗ​സ്റ്റി​ൻ, ത​ന്പി​ച്ച​ൻ ചെ​മ്മാ​ച്ചേ​ൽ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ട്ര​ഷ​റ​ർ ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ ത​ന്‍റെ ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ ഹെ​റാ​ൾ​ഡ് ഫി​ഗ​രേ​ദോ​യു​ടെ ചി​ല പ്ര​ത്യേ​ക​ത​ക​ൾ എ​ടു​ത്തു​പ​റ​യു​ക​ണ്ടാ​യി. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്േ‍​റ​തു മാ​ത്ര​മാ​യ ഒ​രു പേ​രാ​ണ് ഹെ​റാ​ൾ​ഡ് ഫി​ഗ​രേ​ദോ. കൊ​ച്ചി​യി​ൽ നി​ന്നും വ​ന്ന് ക​ഴി​ഞ്ഞ 43 വ​ർ​ഷ​മാ​യി ഷി​ക്കാ​ഗോ​യി​ൽ കു​ടും​ബ സ​മേ​തം താ​മ​സി​ക്കു​ന്ന അ​ദ്ദേ​ഹം ഇ​പ്പോ​ൾ മൂ​ന്ന് സം​ഘ​ട​ന​ക​ളു​ടെ പ്ര​സി​ഡ​ന്‍റാ​യി ഒ​രേ സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്നു. കേ​ര​ളാ ലാ​റ്റി​ൻ കാ​ത്തോ​ലി​ക്സ് ഓ​ഫ് ഷി​ക്കാ​ഗോ, അ​മേ​രി​ക്ക​ൻ കൊ​ച്ചി​ൻ ക്ല​ബ്, സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ള​ജ് തേ​വ​ര, കൊ​ച്ചി​ൻ അ​ലും​മ്നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക എ​ന്നി​വ.

കേ​ര​ളാ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ അ​വാ​ർ​ഡ് കെ.​എ.​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​ബി പാ​ത്തി​ക്ക​ൽ, ത​ന്പി​ച്ച​ൻ ചെ​മ്മാ​ച്ചേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഹെ​റാ​ൾ​ഡ് ഫി​ഗ​രേ​ദോ​യ്ക്ക് ന​ൽ​കി.

ഭാ​ര്യ മാ​ർ​ഗ​ര​റ്റ്, മ​ക​ൾ മെ​ൽ​ഫ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് ഫി​ഗ​രേ​ദോ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹം ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ, കേ​ര​ള ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ എ​ന്നി​വ​യി​ൽ നി​ന്നും ല​ഭി​ച്ച സ്നേ​ഹ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ൽ കു​രു​വി​ള ഇ​ടു​ക്കു​ത​റ​യു​ടെ സം​ഗീ​തം ഏ​വ​രേ​യും ആ​ന​ന്ദ​പു​ള​കി​ത​രാ​ക്കി. സെ​ക്ര​ട്ട​റി ഡോ. ​ബി​നോ​യ് ജോ​ർ​ജ് ന​ന്ദി അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ഫോ​ട്ടോ​ഗ്രാ​ഫി​യും സൗ​ണ്ടും സൈ​ജു & സു​നി​ൽ കി​ട​ങ്ങ​യി​ൽ കൈ​കാ​ര്യം ചെ​യ്തു. രാ​ജു മാ​ധ​വ​ൻ, ജെ​യിം​സ് ആ​ല​പ്പാ​ട്ട്, മാ​ത്യു ജോ​സ​ഫ്, ടി​ൻ​സ​ണ്‍ തോ​മ​സ്, ടോ​മി മ​ത്താ​യി, ജോ​സ​ഫ് ചാ​ണ്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​ക്കാ​ര കേ​റ്റ​റിം​ഗ് ത​യാ​റാ​ക്കി​യ ഡി​ന്ന​റോ​ടെ യോ​ഗം പ​ര്യ​വ​സാ​നി​ച്ചു.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്