• Logo

Allied Publications

Americas
കെസി​എ​സ് ഡി​ട്രോ​യി​റ്റ് വി​ൻ​ഡ്സ​ർ ക്നാ​നാ​യ നൈ​റ്റ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
ഡി​ട്രോ​യി​റ്റ്: കെ​സി​എ​സ് ഡി​ട്രോ​യി​റ്റ്​വി​ൻ​ഡ്സ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ക്നാ​നാ​യ നൈ​റ്റ് സെ​പ്റ്റം​ബ​ർ 18 ശ​നി​യാ​ഴ്ച ഡി​ട്രോ​യി​റ്റി​ലെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ ഊജ്ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു.

കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സു​ക​ൾ, നാ​ട​കം, പാ​ട്ടു​ക​ൾ തു​ട​ങ്ങി വ​ർ​ണ​മ​നോ​ഹ​ര​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് സ​ന്പ​ന്ന​മാ​യി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ ക്നാ​നാ​യ നൈ​റ്റ് ഡി​ട്രോ​യി​റ്റി​ലെ മു​ഴു​വ​ൻ ക്നാ​നാ​യ സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ​യും മു​ക്ത​ക​ണ്ഠ​മാ​യ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. കെ​സി​എ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് കോ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മീ​റ്റിം​ഗ് കെ​സി​സി​എ​ൻ​എ. പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച, വ​ള​ർ​ന്നു​വ​രു​ന്ന ക്നാ​നാ​യ കു​ട്ടി​ക​ളി​ലും യു​വ​തീ യു​വാ​ക്ക​ളി​ലു​മാ​ണെ​ന്നും, അ​വ​രു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന അ​ല​ക്സ് കോ​ട്ടൂ​രി​ന്‍റെ​യും, സി​റി​ൾ വാ​ലി​മ​റ്റ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ പ​റ​ഞ്ഞു.
സ​ഭ​യും സ​മു​ദാ​യ​വും ഒ​രേ മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ നേ​ടി​യെ​ടു​ക്കു​വാ​ൻ ക​ഴി​യാ​ത്ത​താ​യി ഒ​ന്നു​മി​ല്ലെ​ന്നും അ​തി​നാ​യി ഒ​രേ മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​ശം​സാ​പ്ര​സം​ഗ​ത്തി​ൽ കെ​സി​എ​സ് സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​മി പു​തു​ശേ​രി​ൽ പ്ര​സം​ഗി​ച്ചു.

സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും ഈ ​വ​ർ​ഷം ഹൈ​സ്കൂ​ൾ ഗ്രാ​ജു​വേ​റ്റാ​യ റെ​നി​ൽ കു​പ്ലി​ക്കാ​ട്ട്, എ​ബ്ര​ഹാം തൈ​മാ​ലി​ൽ, കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ സെ​റി​ൻ ഈ​ന്തും​കാ​ട്ടി​ൽ, തോ​മ​സ് ഇ​ട്ടൂ​പ്പ്, ജോ​ബി​ൻ ക​ക്കാ​ട്ടി​ൽ, റോ​ബി​ൻ ക​ക്കാ​ട്ടി​ൽ എ​ന്നി​വ​രെ ത​ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ച്ചു.

ക്നാ​നാ​യ നൈ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കെ​സി​വൈ​എ​ൽ പ്ര​സി​ഡ​ന്‍റ് കെ​വി​ൻ ക​ണ്ണ​ച്ചാം​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി.

ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന കെ​സി​സി​എ​ൻ​എ നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റി​ൽ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഡി​ട്രോ​യി​റ്റി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത യു​വ കാ​യി​ക​താ​ര​ങ്ങ​ളാ​യ ക്രി​സ് മ​ങ്ങാ​ട്ടു​പു​ളി​ക്കി​യി​ൽ, ടെ​വി​ൻ തേ​ക്കി​ല​ക്കാ​ട്ടി​ൽ, കെ​വി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​രെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ക്നാ​നാ​യ നൈ​റ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ അ​വ​താ​ര​ക​രാ​യി പ്ര​വ​ർ​ത്തി​ച്ച​ത് ടി​ജു & ടീ​ന പൊ​ക്കം​താ​നം, കെ​വി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, മെ​ഗ​ൻ മം​ഗ​ല​ത്തേ​ട്ട്, സാ​ന്‍റ​റ്റോ​ണ്‍ മ​ര​ങ്ങാ​ട്ടി​ൽ, നെ​സി​യ മു​ക​ളേ​ൽ എ​ന്നി​വ​രാ​യി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ അ​ല​ക്സ് കോ​ട്ടൂ​ർ, സി​റി​ൾ വാ​ലി​മ​റ്റം, ജെ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, സ്റ്റീ​ഫ​ൻ താ​ന്നി​ക്കു​ഴു​പ്പി​ൽ, സു​നി​ൽ ഞെ​ര​ള​ക്കാ​ട്ട് തു​രു​ത്തി​യി​ൽ, ജെ​റി​ൻ കൈ​ന​ക​രി​പ്പാ​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജെ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്