• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം ഏ​ഴു​ല​ക്ഷം ക​വി​ഞ്ഞു; ദുഃ​ഖം പ്ര​ക​ടി​പ്പി​ച്ച് ബൈ​ഡ​ൻ
Share
വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് 19 ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം ഏ​ഴു ല​ക്ഷം ക​വി​ഞ്ഞു. ബോ​സ്റ്റ​ണി​ലെ ആ​കെ ജ​ന​സം​ഖ്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കാ​നി​ട​യാ​യ​തി​ൽ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ദുഃ​ഖം​ത​ളം​കെ​ട്ടി നി​ൽ​ക്കു​ന്ന ഈ ​സ​മ​യ​ത്തും നാം ​കൂ​ടു​ത​ൽ ജാ​ഗ​രൂ​പ​രാ​യി​രി​ക്ക​ണം. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​നൊ​പ്പം ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും അ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും ബൈ​ഡ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഈ ​സ​മ്മ​റി​ൽ മ​ഹാ​മാ​രി​യു​ടെ ച​രി​ത്ര​ത്തി​ൽ മ​റ്റൊ​രു ക​റു​ത്ത അ​ധ്യാ​യം​കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്കു​ക​യാ​ണ്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് അ​മേ​രി​ക്ക​ക്കാ​രാ​ണ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​ത്. ഇ​ത് മാ​ര​ക​മാ​യ ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​നും മൂ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ ആ​റു ല​ക്ഷം മ​ര​ണ​ത്തി​ൽ നി​ന്നും ഏ​ഴു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​ച്ചു​വെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

ഇ​ത്ര​യും മ​ര​ണം സം​ഭ​വി​ച്ച​ത് ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത് വാ​ക്സീ​ൻ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ്. വാ​ക്സീ​ൻ സു​ര​ക്ഷി​ത​വും സൗ​ജ​ന്യ​വു​മാ​ണ്. എ​ല്ലാ​വ​രും വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ബൈ​ഡ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

ഈ ​വ​ർ​ഷം ജൂ​ണി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം ഫ്ളോ​റി​ഡ​യി​ലാ​ണ് (17000), പി​ന്നാ​ലെ ടെ​ക്സ​സ് (13000). ഈ ​ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലെ​യും മ​ര​ണ​സം​ഖ്യ യു​എ​സി​ലെ ആ​കെ കോ​വി​ഡ് മ​ര​ണ​ത്തി​ന്‍റെ 15 ശ​ത​മാ​നാ​ണ്.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്