• Logo

Allied Publications

Americas
ഒക്കലഹോമ മൃഗശാലയില്‍ ജനിച്ച ജിറാഫിന് പേരിടല്‍ മത്സരം; ഒക്ടോബര്‍ 3 അവസാന തീയതി
Share
ഒക്കലഹോമ : ഒക്കലഹോമ സിറ്റി മൃഗശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പുതുതായി ജനിച്ച ജിറാഫിന് പേരിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ആദ്യമായി ജുലു എന്ന ജിറാഫ് ജന്മം നല്‍കിയ കുട്ടിക്കാണ് പേരു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു മൃഗശാലാധികൃതര്‍ മത്സരം സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷം മൃഗശാലയില്‍ ജനിക്കുന്ന രണ്ടാമത്തെ ജിറാഫാണിത്. ഇതിനുമുമ്പു ജൂണ്‍ മാസം ജുലുവിന്റെ മാതാവിന് മറ്റൊരു ജിറാഫ് കുഞ്ഞ് ജനിച്ചിരുന്നു. കിയോനി എന്നാണ് ഈ കുട്ടിക്ക് പേരു നല്‍കിയിരിക്കുന്നത്.

പുതിയ കുട്ടിക്ക് നല്‍കേണ്ട പേരുകളുടെ മാര്‍ഗനിര്‍ദേശം മൃഗശാലാധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാലുപേരുകള്‍ വരെ ഒരാള്‍ക്കു നിര്‍ദേശിക്കാവുന്നതാണ്. ഒക്ലഹോമ സു വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.
okczoo.org/giraffecalf ല്‍ പേര് സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 3 ആണ്.

ഒക്ടോബര്‍ അഞ്ചിന് Zoo's facebook പേജില്‍ വിജയിച്ച പേര് പരസ്യപ്പെടുത്തും. താല്‍പര്യമുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണെന്നു മൃഗശാലാധികൃതര്‍ അറിയിച്ചു.

പി.പി. ചെറിയാന്‍

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5