• Logo

Allied Publications

Middle East & Gulf
യു​എ​ഇ ഇ​ന്ത്യ സെ​ക്ട​റി​ൽ കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സിന് അനുമതി
Share
അ​ബു​ദാ​ബി: യു​എ​ഇ ഇ​ന്ത്യ സെ​ക്ട​റു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കും. ഇ​ന്ത്യ​യി​ലെ കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് യു​എ​ഇ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നും സാ​ധ്യ​ത തെ​ളി​യു​ക​യാ​ണ്.

യു​എ​ഇ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സ​മ​ഗ്ര സാ​ന്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​നെ​ക്കു​റി​ച്ച് യു​എ​ഇ വി​ദേ​ശ വാ​ണി​ജ്യ സ​ഹ​മ​ന്ത്രി ഡോ. ​താ​നി അ​ൽ സ്യൂ​ദി ഇ​ന്ത്യ​യി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ന​ട​ത്തു​ന്ന യോ​ഗ​ത്തി​ലാ​ണ് വ്യോ​മ​യാ​ന ഗ​താ​ഗ​ത രം​ഗ​ത്ത് വി​പു​ല​മാ​യ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ന​ട​ന്ന​ത്.

യു​എ​ഇ ഇ​ന്ത്യ സെ​ക്ട​റി​ൽ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ന്ന​ത്. എ​ക്സ്പോ കാ​ല​യ​ള​വി​ൽ ത​ന്നെ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഈ ​സെ​ക്ട​റി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം, നി​ക്ഷേ​പം, സാ​ന്പ​ത്തി​ക അ​വ​സ​രം എ​ന്നി​വ എ​ങ്ങ​നെ ത്വ​രി​ത​പ്പെ​ടു​ത്താ​മെ​ന്ന​താ​യി​രു​ന്നു ച​ർ​ച്ച​ക​ളി​ലെ പ്ര​ധാ​ന വി​ഷ​യം. വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ, ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ, വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഇ​രു രാ​ജ്യ​ങ്ങ​ളും ചേ​ർ​ന്ന് സ​മ​ഗ്ര​മാ​യ സാ​ന്പ​ത്തി​ക പ​ങ്കാ​ളി​ത്ത ഉ​ട​ന്പ​ടി ഒ​പ്പി​ടു​ന്ന​തി​ലൂ​ടെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 100 ബി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റി​ൽ കൂ​ടു​ത​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ച​ർ​ച്ച​ക​ൾ മു​ൻ​പോ​ട്ടു പോ​കു​ന്ന​ത്. പ​ര​സ്പ​രം വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പു​തി​യ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള സം​രം​ഭ​ക​രെ കൂ​ടു​ത​ൽ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ ക​രാ​ർ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.