• Logo

Allied Publications

Americas
ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ നാ​ലു മി​ല്യ​ണ്‍ ക​വി​ഞ്ഞു; ഒ​റ്റ​ദി​വ​സം 317 മ​ര​ണം
Share
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 4 മി​ല്യ​ണ്‍ ക​വി​ഞ്ഞ​താ​യി സെ​പ്റ്റം​ബ​ർ 25 ശ​നി​യാ​ഴ്ച വൈ​കി​ട്ട് പു​റ​ത്തു​വി​ട്ട ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം 12440 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളും, 317 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കി​ൽ കാ​ണു​ന്നു. ടെ​ക്സ​സി​ൽ മ​ര​ണ​സം​ഖ്യ ശ​നി​യാ​ഴ്ച​യോ​ടെ 62,786 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

10349 പേ​ർ ടെ​ക്സ​സി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​തി​ൽ 2909 പേ​ർ നോ​ർ​ത്ത് ടെ​ക്സ​സി​ൽ നി​ന്നു​ള്ള​വ​രാ​ണ്. നോ​ർ​ത്ത് ടെ​ക്സ​സി​ൽ ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്ത് ഉ​ൾ​പ്പെ​ടെ 19 കൗ​ണ്ടി​ക​ളി​ൽ മാ​ത്രം 17.4 ശ​ത​മാ​നം പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

15 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചാ​ൽ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​കു​മെ​ന്ന് നേ​ര​ത്തെ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​ത്തു ശ​നി​യാ​ഴ്ച വ​രെ 17153984 പേ​ർ​ക്ക് ഒ​രു ഡോ​സ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി ക​ഴി​ഞ്ഞു​വെ​ന്നും, 12 വ​യ​സി​നു മു​ക​ളി​ലു​ള്ള സം​സ്ഥാ​ന ജ​ന​സം​ഖ്യ​യു​ടെ 61 ശ​ത​മാ​നം (14683383) പേ​ർ​ക്ക് ര​ണ്ടു ഡോ​സ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

65 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും 18 വ​യ​സി​നു മു​ക​ളി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​മു​ള്ള​വ​ർ​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സി​നു​ശേ​ഷം ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഫൈ​സ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണു ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ക​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്