• Logo

Allied Publications

Delhi
കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​രെ സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​പ​ദ്ധ​തി​യി​ൽ പ​രി​ഗ​ണി​ക്ക​ണം
Share
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ആ​രം​ഭ​കാ​ലം മു​ത​ൽ രോ​ഗം ബാ​ധി​ച്ചു മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ശ്രി​ത​രെ​ക്കൂ​ടി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജരിവാ​ളി​ന് നി​വേ​ദ​നം ന​ൽ​കി.

കോ​വി​ഡ് രോ​ഗം ശ​മി​ച്ച് ഒ​ന്നോ ര​ണ്ടോ മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഡി​എം​എ. നി​വേ​ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ച്ച​ത്. അ​പേ​ക്ഷ​യു​മാ​യി എ​ത്തു​ന്ന ആ​ശ്രി​ത​രു​ടെ കു​ടും​ബ​ത്തോ​ട് ബ​ന്ധ​പ്പെ​ട്ട ചി​ല അ​ധി​കാ​രി​ക​ൾ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന, അ​നീ​തി​യും അ​പ​ല​പ​നീ​യ​മാ​ണ​ന്നും നി​വേ​ദ​ന​ത്തി​ൽ ഡി​എം​എ പ​റ​ഞ്ഞു.

കോ​വി​ഡി​ൽ ജീ​വ​ൻ ഹോ​മി​ക്കേ​ണ്ടി വ​ന്ന ഡ​ൽ​ഹി നി​വാ​സി​ക​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ സാ​ന്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​തി​ന്‍റെ പ്ര​യോ​ജ​നം പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ച് അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​വാ​നു​ള്ള സ·​ന​സ് ഡ​ൽ​ഹി സ​ർ​ക്കാ​ർ കാ​ണി​ക്ക​ണ​മെ​ന്നും ഡി​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​ജെ ടോ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റും കോ​വി​ഡ് ഹെ​ൽ​പ് ഡെ​സ്ക് ക​ണ്‍​വീ​ന​റു​മാ​യ മ​ണി​ക​ണ്ഠ​ൻ കെ ​വി എ​ന്നി​വ​ർ ഒ​പ്പി​ട്ട നി​വേ​ദ​ന​ത്തി​ന്‍റെ പ​ക​ർ​പ്പ് ഉ​പ മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്കും ആ​രോ​ഗ്യ മ​ന്ത്രി സ​ത്യേ​ന്ദ്ര കു​മാ​ർ ജ​യി​നും ന​ൽ​കി​യി​ട്ടു​ണ്ട്.

പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.