• Logo

Allied Publications

Middle East & Gulf
മേ​ഡ് ഇ​ൻ ഇ​ന്ത്യ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച മേ​ഡ് ഇ​ൻ ഇ​ന്ത്യ പ്ര​ദ​ർ​ശ​നം അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജും അ​മി​രി ദി​വാ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി മാ​സി​ൻ അ​ൽ ഈ​സ​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യു​ടെ 75മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും ഇ​ന്ത്യ കു​വൈ​റ്റ് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60 വാ​ർ​ഷി​കാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി സ്റ്റാ​ളു​ക​ളും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മേ​ള​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക മി​ക​വി​ന്‍റെ​യും എ​ഞ്ചി​നീ​യ​റിം​ഗ് വി​സ്മ​യ​ത്തി​ന്‍റെ​യും മാ​തൃ​ക ഇ​ത്ത​രം മേ​ള​ക​ളി​ലൂ​ടെ കു​വൈ​റ്റ് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. ക​ർ​ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പാ​ലി​ച്ച് കൊ​ണ്ടാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര, വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വി​വി​ധ സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ചും അം​ബാ​സ​ഡ​ർ സം​സാ​രി​ച്ചു.

കു​വൈ​റ്റി​ലെ വ്യാ​പാ​ര സ​മൂ​ഹം ഒ​രു​ക്കി​യ വി​വി​ധ സ്റ്റാ​ളു​ക​ളി​ൽ നി​ര​വ​ധി ഇ​ന്ത്യ​ൻ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ടാ​റ്റ, മ​ഹീ​ന്ദ്ര, റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ലു​ക​ൾ മു​ത​ൽ ഇ​ന്ത്യ​ൻ എ​ഫ്എം​സി​ജി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ജ്വ​ല്ല​റി, ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ മു​ത​ലാ​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം പ്ര​മാ​ണി​ച്ച് കു​വൈ​റ്റി​ലെ പ്ര​മു​ഖ ഹോ​ട്ട​ൽ ശ്രം​ഖ​ല​യാ​യ മു​ഗ​ൾ മ​ഹ​ൽ ഒ​രു​ക്കി​യ 75 അ​ടി നീ​ള​മു​ള്ള 75 വ്യ​ത്യ​സ്ത ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണ പ്ര​ദ​ർ​ശ​നം മേ​ള​ക്ക് മാ​റ്റു​കൂ​ട്ടി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലെ ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​ര​ണം കു​വൈ​റ്റി​ലെ പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രും ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ത്ത അ​തി​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് കു​വൈ​റ്റി​ൽ വി​പ​ണി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ലാ​കാ​ര·ാ​ർ പ​ങ്കെ​ടു​ത്ത സാം​സ്കാ​രി​ക പ​രി​പാ​ടി​യും ന​ട​ന്നു. സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ഥ രു​ചി ന​ൽ​കി​യ പ്ര​ദ​ർ​ശ​ന​ത്തി​ൽ ന​യ​ത​ന്ത്ര​ജ്ഞ​ർ, നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ, കു​വൈ​റ്റ് പ്ര​മു​ഖ​ർ, ബി​സി​ന​സ് സ​മൂ​ഹം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫ​സ്റ്റ് സെ​ക്ര​ട്ട​റി സ്മി​ത പാ​ട്ടീ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത