• Logo

Allied Publications

Americas
മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് ഡാ​ൻ​സ് മ​ത്സ​ര വി​ജ​യി​ക​ളു​ടെ സ​മ്മാ​ന​ദാ​ന​വും ഓ​ണാ​ഘോ​ഷ​വും ശ​നി​യാ​ഴ്ച
Share
ന്യൂ​ജേ​ഴ്സി: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി(​മ​ഞ്ച്)​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഇ​ന്ന് സെ​പ്റ്റം​ബ​ർ 11 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6 നു ​പാ​റ്റേ​ഴ്സ​ണി​ലു​ള്ള സെ​യി​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​റ​ഞ്ഞ പ്രൗ​ഢി​യോ​ടെ ന​ട​ക്കും. മ​ഞ്ചി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന് മോ​ടി​കൂ​ട്ടാ​ൻ കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​രം​ഭി​ച്ച മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ആം​ഘോ​ഷ പ​രി​പാ​ടി​യി​ൽ മ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​യി​രി​ക്കും ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക. തു​ട​ർ​ന്ന് ചെ​ണ്ട​മേ​ളം, ഘോ​ഷ​യാ​ത്ര, താ​ല​പ്പൊ​ലി, മു​ത്തു​ക്കു​ട എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യു​മാ​യി മാ​വേ​ലി ത​ന്പു​രാ​നെ ഘോ​ഷ​യാ​ത്ര​യാ​യി വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ർ​ന്ന് തി​രു​വാ​തി​ര, ഓ​ണം സം​ബ​ന്ധ​മാ​യ നി​ര​വ​ധി നൃ​ത്ത​നൃ​ത്യ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ക്കും. മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​ക​ളാ​യ​വ​രു​ടെ ഡാ​ൻ​സ് പെ​ർ​ഫോ​മ​ൻ​സും ഉ​ണ്ടാ​യി​രി​ക്കും.

മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​രാ​മ​സി​ൽ നി​ന്നു​ള്ള രേ​വ പ​വി​ത്ര​നും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ചെ​റി​ഹി​ൽ വൂ​റീ​സി​ലു​ള്ള സി​ദ്ധാ​ർ​ഥ് പി​ള്ള എ​ന്നി​വ​രും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​ൽ​മൂ​ഡ്പാ​ർ​ക്കി​ലു​ള്ള നി​മ്മി റോ​യി ര​ണ്ടാം സ്ഥാ​ന​വും ബ്ലൂം​ഫീ​ൽ​ഡി​ലു​ള്ള അ​ൻ​സോ ബി​ജോ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഈ​സ്റ്റ് ഹാ​നോ​വ​റി​ലു​ള്ള ചെ​ൽ​സി ജോ​സ​ഫി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഈ​സ്റ്റ് ഹാ​നോ​വ​റി​ൽ നി​ന്നു ത​ന്നെ​യു​ള്ള ജി​സ്മി മാ​ത്യു​വി​നാ​ണ് മൂ​ന്നാം സ​മ്മാ​നം. ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച​വ​ർ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും.

അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​രാ​യ നൃ​ത്താ​ധ്യാ​പ​ക​രാ​യ വാ​ഷിം​ഗ്ട​ണി​ൽ നി​ന്നു​ള്ള ഡോ. ​ക​ല ഷ​ഹി, ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള ബി​ന്ധ്യ ശ​ബ​രി, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി ക​ർ​ത്താ​ക്ക​ൾ.

ഫൊ​ക്കാ​ന ഹെ​ൽ​ത്ത് കാ​ർ​ഡി​ന്‍റെ വി​ത​ര​ണ​വും ഫൊ​ക്കാ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ’ന​മ്മു​ടെ മ​ല​യാ​ളം’ എ​ന്ന ഡി​ജി​റ്റ​ൽ ത്രൈ​മാ​സി​ക​യു​ടെ പ്ര​കാ​ശ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. മ​ഞ്ച് അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഫൊ​ക്കാ​ന ഹെ​ൽ​ത്ത് കാ​ർ​ഡി​ന്‍റെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കും.

റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ഡോ. ​ആ​നി പോ​ൾ, ഫോ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ്, ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ട്, ഫൊ​ക്കാ​ന അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര, പ്രോ​ഗ്രാം മെ​ഗാ സ്പോ​ണ്‍​സ​ർ തോ​മ​സ് മൊ​ട്ട​ക്ക​ൽ,മ​റ്റു സ്പോ​ണ്‍​സ​ർ​മാ​ർ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്േ‍​റാ ചാ​ക്കോ, കെ.​സി.​എ​ഫ് പ്ര​സി​ഡ​ന്‍റ് കോ​ശി കു​രു​വി​ള തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. മ​ഞ്ച് സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് പി​ള്ള ന​ന്ദി​യും പ​റ​യും.

മ​ഞ്ചി​ന്‍റെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യി​ലും മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ലും ന്യൂ​ജേ​ഴ്സി​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളും പ​ങ്കെ​ടു​ത്തു വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, ട്ര​ഷ​റ​ർ ഗി​രീ​ഷ് (ഗാ​രി)​നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​നി രാ​ജു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​ന്‍റ​ണി ക​ല്ല​കാ​വു​ങ്ക​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ത​ട​ത്തി​ൽ ഫ്രാ​ൻ​സി​​സ്

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5