• Logo

Allied Publications

Americas
സൗത്ത് കരോളിനയിൽ ഇരട്ട കുട്ടികൾക്ക് ദാരുണാന്ത്യം
Share
സൗത്ത് കരോളിന: സൗത്ത് കരോളിനായില്‍ 20 മാസം പ്രായമുള്ള ഇരട്ട ആണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. അടച്ചിട്ട കാറിനുള്ളിൽ ഒന്പത് മണിക്കൂർ അകപ്പെട്ടതാണ് മരണകാരണമെന്ന് സെപ്റ്റംബര്‍ 5 നു പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം. രാവിലെ ബ്രയ്ഡന്‍, ബ്രയ്‌സണ്‍ എന്നീ ഇരട്ടകുട്ടികളേയും വാഹനത്തിൽ കയറ്റി ഡെ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു. എസ് യുവി ഓടിച്ചിരുന്നത് മാതാപിതാക്കളില്‍ 'ഒരാള്‍' എന്നാണ് പോലീസിന്‍റെ നിഗമനം.

സണ്‍ഷൈന്‍ ലേണിംഗ് അക്കാഡമി ഡെകെയറില്‍ കുട്ടികളെ ഇറക്കുന്നതിനു പകരം മറ്റൊരു ലൊക്കേഷനിലേക്കാണ് വാഹനം ഡ്രൈവു ചെയ്തു പോയത്. തുടർന്നു അവരുടെ ജോലി സ്ഥലത്ത് ജോലിക്കു പ്രവേശിച്ചു. വൈകുന്നേരം അഞ്ചു മണിയോടെ പുറത്തു വന്ന ഇവര്‍ കുട്ടിയെ ഡെകെയറില്‍ നിന്നും പിക്കു ചെയ്യുന്നതിന് അവിടെയെത്തി. എന്നാൽ കുട്ടികള്‍ അവിടെ എത്തിയിട്ടില്ലെന്ന് ഡെ കെയര്‍ അധികൃതർ അറിയിച്ചു. തുടർന്നു വാഹനത്തിനു പിന്നിലേക്ക് നോക്കിയപ്പോള്‍ കുട്ടികളെ സീറ്റിൽ ചലനമറ്റ നിലയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പോലീസ് എത്തി പ്രഥമ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം കൊറോണ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമാണ് സ്ഥിരീകരിച്ചത്.

വാഹനത്തിന്‍റെ പിന്‍ സീറ്റിനഭിമുഖമായിട്ടാണ് സീറ്റുകള്‍ വച്ചിരുന്നത്. കുട്ടികളെ സീറ്റ് ബെല്‍റ്റ് ധരിപ്പിച്ചിരുന്നു. ഇതൊരു അപകടമാണെന്നാണ് പ്രാഥമിക നിഗമനം. അന്നേദിവസം പുറത്തെ താപനില 98 ഡിഗ്രിയായിരുന്നു. ചൂട് വർധിച്ചതോടെ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ അമേരിക്കയിൽ വർധിച്ചുവരികയാണ്.

റിപ്പോർട്ട്: പി.പി.ചെറിയാന്‍

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.