• Logo

Allied Publications

Americas
ഇന്ത്യ പ്രസ് ക്ലബ് ഇന്‍റർനാഷണൽ കൺവൻഷൻ വിജയിപ്പിക്കും: ഡാളസ് ചാപ്റ്റർ പ്രസിഡന്‍റ്
Share
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നവംബർ 11 മുതൽ 14 ഷിക്കാഗോയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീഡിയ കോൺഫറൻസ് വിജയിപ്പിക്കുന്നതിന് ഡാളസ് ചാപ്റ്റർ നേതൃത്വം നൽകുമെന്ന് നോർത്ത് ടെക്സസ് ചാപ്റ്റർ പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ. സെപ്റ്റംബർ ആറിന് ഗാർലണ്ടിലെ ഇന്ത്യ ഗാർഡൻസിൽ ചേർന്ന ഇന്ത്യാ പ്രസ് നോർത്ത് ടെക്സസ് ചാപ്റ്റർ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മെംബർമാർക്ക് ഷിക്കാഗോയിലേക്ക് പോകുന്നതിനു പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തുമെന്ന് നാഷണൽ കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി ബിജിലി ജോർജ് അറിയിച്ച കാര്യത്തെ കുറിച്ചുള്ള പുരോഗതി യോഗം ചർച്ച ചെയ്തു.

കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൂടുതൽ അംഗങ്ങളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നാഷണൽ കമ്മിറ്റി രൂപം നല്കിയിട്ടുള്ളതെന്നു ബിജിലി വെളിപ്പെടുത്തി .

ഡാളസിലെ വ്യവസായപ്രമുഖനും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും ചാപ്റ്റർ മുൻ പ്രസിഡന്‍റുമായ ടി .സി ചാക്കോ കോൺഫറൻസിനു പിന്തുണ പ്രഖ്യാപിച്ചു.

ചാപ്റ്റർ പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ തൽസ്ഥാനത്തു തുടരുന്നതിനു ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ രാജി സന്നദ്ധത അറിയിച്ചുവെങ്കിലും പൊതുയോഗത്തിൽ അംഗങ്ങളുടെ താത്പര്യം കണക്കിലെടുത്തും അടുത്ത തെരഞ്ഞെടുപ്പു വരെ താത്കാലിക പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് ഉചിതമല്ലെന്നു അംഗങ്ങൾ രേഖാമൂലം അറിയിക്കുകയും കേന്ദ്ര നേതൃത്വം സണ്ണി മാളിയേക്കൽ മാറി നിൽക്കുന്നതിൽ അസംതൃപ്തി പ്രകടിപ്പികുകയും ചെയ്തതിനാൽ സണ്ണി മാളിയേക്കൽ അടുത്ത തെരഞ്ഞെടുപ്പു വരെ തൽ സ്ഥാനത്തു തുടരണമെന്ന ചാപ്റ്റർ മുൻ പ്രസിഡന്‍റ് ടി.സി. ചാക്കോയുടെ നിർദേശം സണ്ണി അംഗീകരിച്ചു. തീരുമാനത്തെ അംഗങ്ങൾ സഹർഷം സ്വാഗതം ചെയ്തു . എബ്രഹാം തെക്കേമുറി , സിജു വി. ജോർജ് , തോമസ് കോശി (സണ്ണി), സാം മാത്യു , ബെന്നി , രവി എടത്വാ എന്നിവർ തങ്ങളുടെ അഭിപ്രായം ഓൺലൈനിലൂടെ രേഖപ്പെടുത്തി. സെക്രട്ടറി പി.പി. ചെറിയാൻ നന്ദി പറഞ്ഞു. തുടർന്നു പി.സി. ചാക്കോ വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്