• Logo

Allied Publications

Africa
പട്ടാള അട്ടിമറിക്കു പിന്നാലെ കർഫ്യൂ; ഗിനിയൻ പ്രസിഡന്‍റ് മുറിവേറ്റ നിലയിൽ
Share
കൊ​ണാ​ക്രി: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗി​നി​യ​യി​ൽ വി​മ​ത​ സൈ​നി​ക​ർ അ​ട്ടി​മ​റി ന​ട​ത്തി​യ​തിനു പിന്നാലെ കർഫ്യും പ്രഖ്യാപിച്ചു. പ്ര​സി​ഡ​ന്‍റ് ആ​ൽ​ഫ കോ​ണ്ട​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നും സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ടു​വെ​ന്നും വി​മ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​ല​സ്ഥാ​ന​മാ​യ കോ​ണാ​ക്രി​യി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​നു നേ​ർ​ക്കു വിമ​ത​ ​സൈ​നി​ക​ർ ന​ട​ത്തി​യ ആ​ക്ര​മ​ണം പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഇതിനിടെ, പട്ടാള അട്ടിമറിയെത്തുടർന്നു ഗിനിയയും മൊറോക്കയുമായുള്ള ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരം ഫിഫ മാറ്റിവച്ചു.

ഫുട്ബോൾ ടീം കുടുങ്ങി

മത്സരത്തിനായി ഗിനിയയിലെത്തിയ മൊറോക്കോ ടീം അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സുരക്ഷയ്ക്കായുള്ള ഇടപെടലുകൾ ഫിഫ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പട്ടാള അട്ടിമറിയെ യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറസ് രൂക്ഷമായി വിമർശിച്ചു. എത്രയും പെട്ടെന്നു ഭരണം പുനഃസ്ഥാപിക്കണമെന്നും പ്രസിഡന്‍റിനെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേ​ര​ത്തേ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​നു സ​മീ​പം മ​ണി​ക്കൂ​റു​ക​ൾ വെ​ടി​വ​യ്പു ന​ട​ന്നി​രു​ന്നു. സൈ​ന്യ​ത്തി​ലെ സ്പെ​ഷ​ൽ ഫോ​ഴ്സ് വി​ഭാ​ഗ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​ഞ്ഞു.
പ്ര​സി​ഡ​ന്‍റ് കോ​ണ്ടെ വി​മ​ത​ സൈ​നി​ക​ർ​ക്കി​ട​യി​ൽ അദ്ദേഹം ഇരിക്കുന്ന വീ​ഡി​യോ ഗിനിയൻ ടിവി പു​റ​ത്തു​വിട്ടിട്ടുണ്ട്.

ഒരു സോഫയിൽ അദ്ദേഹം ജീൻസും ടീഷർട്ടും ധരിച്ച് ഇരിക്കുന്ന മറ്റൊരു രംഗവും പുറത്തുവന്നു. ചെരിപ്പും ധരിച്ചിട്ടില്ല. ചോരപ്പാടുകളും വസ്ത്രങ്ങളിലും മറ്റും കാണാനുണ്ട്. ആക്രമണത്തിൽ അദ്ദേഹത്തിനു പരിക്കേറ്റു എന്നാണ് കരുതപ്പെടുന്നത്.

അതിർത്തികൾ അടച്ചു

രാ​ജ്യ​ത്തി​ന്‍റെ ക​ര, വ്യോ​മ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​താ​യി വി​മ​ത​ർ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ൻ​ഷ്യ​ൽ പാ​ല​സി​നു സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ സി​വി​ലി​യ​ന്മാ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു​വെ​ന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ന്നു പ​ട്ടാ​ള​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്. കൊ​ട്ടാ​ര​ത്തി​നും മ​ന്ത്രി​മാ​രു​ടെ വ​സ​തി​ക​ൾ​ക്കും സ​മീ​പം വ​ലി​യ തോ​തി​ൽ പ​ട്ടാ​ള​ക്കാ​രെ വിന്യസിച്ചു.

പ്ര​സി​ഡ​ന്‍റി​നും പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ൾ​ക്കു​മു​ള്ള ബ​ജ​റ്റ് വ​ർ​ധി​പ്പി​ക്കാ​നും പ​ട്ടാ​ള​ത്തി​ലും പോ​ലീസി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ധ​ന​വി​ഹി​തം കു​റ​യ്ക്കാ​നും ക​ഴി​ഞ്ഞ​യാ​ഴ്ച പാ​ർ​ല​മെ​ന്‍റ് വോ​ട്ടു ചെ​യ്തി​രു​ന്നു.

നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്ക് എ​തി​രേ​യു​ള്ള മ​ത​നി​ന്ദാ​ക്കു​റ്റം റ​ദ്ദാ​ക്കി.
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്കെ​തി​രേ ചു​മ​ത്തി​യ മ​ത​നി​ന്ദാ​ക്കു​റ്റം കോ​ട​തി അ​സാ​ധു​വാ​ക്കി.
ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കിം​ഗ്സ്റ്റ​ൺ: ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ര്‍​ച്ചാ സം​ഘം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു.
ലാ​​​ഗോ​​​സ്: കോ​​​ഴി​​​മോ​​​ഷ​​​ണ​​​ത്തി​​​നു വ​​​ധ​​​ശി​​​ക്ഷ​ കാ​​​ത്ത് പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന നൈ​​​ജീ​​​
മൊ​റീ​ഷ്യ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി‌​യു​ടെ സം​സ്കാ​രം ന‌​ട​ത്തി.
ക​ണ്ണൂ​ർ: മൊ​റീ​ഷ്യ​സി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ ക​ല്യാ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ സം​സ്കാ​രം ന‌​ട​ത്തി.
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.
കോ​നാ​ക്രി: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നൂ​റി​ലേ​റെ​പ്പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.