• Logo

Allied Publications

Americas
കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2021
Share
ഒഹായോ: സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു വർഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സിഎൻസി ക്രിക്കറ്റ് ടൂർണമെന്‍റ് ഈ വർഷം സെപ്റ്റംബർ 11നു ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിനു മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചു നടത്താൻ സാധിക്കുന്നത് ഒരു വലിയ നേട്ടം തന്നെയാണ്.

ഡെവ് കെയർ സൊല്യൂഷൻസ് ആണ് ഈ തവണത്തെയും പ്രധാന സ്പോൺസർ. പ്രദീപ് ഗബ്രിയേൽ നേതൃത്വം കൊടുക്കുന്ന കൊളംബസ് ചാംപ്യൻസും ജസ്റ്റിൻ തോമസ് നേതൃത്വം കൊടുക്കുന്ന കൊളംബസ് ടൈറ്റൻസും ആണ് മിഷൻ്റെ കീഴിലുള്ള ടീമുകൾ. ഈ ടീമുകൾക്ക് പുറമെ ജിൻ്റോ വർഗീസ് നേതൃത്വം കൊടുക്കുന്ന സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ സിൻസിനാറ്റി, അജീഷ് പൂന്തുരുത്തിയിൽ നേതൃത്വം കൊടുക്കുന്ന ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ടീമുകളും മത്സരിക്കുന്നു. വിജയം നേടുന്ന ടീമിന് ട്രോഫി ലഭിക്കുന്നതാണ്. കൂടാതെ മാൻ ഓഫ് ദി മാച്ച് , മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ എന്നീ അവാർഡുകളും നല്കുന്നതായിരിക്കും.

നാല് ടീമുകൾ തമ്മിൽ ലീഗ് മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ലീഗ് മത്സരങ്ങൾ റൌണ്ട് റോബിൻ രീതിയിലായിക്കും. അതിൽ കൂടുതൽ പോയിറ്റ് ലഭിക്കുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റു മുട്ടുന്ന രീതിയിലാണ് ഈ വർഷത്തെ സിഎൻസി ടുർണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്.
കൊളംബസില്‍ നിന്നും പിആര്‍ഒ നിഷ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്