• Logo

Allied Publications

Americas
കെസിസി.എന്‍എ നാഷണല്‍ കൗണ്‍സില്‍ ഷിക്കാഗോയില്‍ വച്ച് നടത്തപ്പെട്ടു
Share
ഷിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് ഷിക്കാഗോയില്‍ വച്ച് ഓഗസ്റ്റ് 21ാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. സിറിയക് കൂവക്കാട്ടിലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ഈ വര്‍ഷം മാര്‍ച്ചില്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ വടക്കേ അമേരിക്കയിലെ 21 സംഘടനകളെ പ്രതിനിധീകരിച്ച് 55 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചിക്കാഗോയിലെ ക്‌നാനായ സെന്‍ററില്‍ വച്ച് നടന്ന മീറ്റിംഗില്‍ പങ്കെടുത്തു.

രാവിലെ എട്ടിനു പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച മീറ്റിംഗില്‍ ക്‌നാനായ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും അതിന് സംഘടനാ തലത്തില്‍ ചെയ്യേണ്ട നടപടികളെക്കുറിച്ചും വിപുലമായ ചര്‍ച്ചകള്‍ നടന്നു.

തുടര്‍ന്ന് വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായാംഗങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സംഘടനാതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍, ഡികെസിസി, വിമന്‍സ് ഫോറം, കെസിവൈഎല്‍എന്‍എ തുടങ്ങിയ പോഷകസംഘടനകളെക്കുറിച്ചുള്ള ചര്‍ച്ചയും തീരുമാനങ്ങളും എടുക്കുകയുണ്ടായി.

കെസിസിഎന്‍എ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അദ്ധ്യക്ഷതവഹിച്ച നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിന് വൈസ് പ്രസിഡന്‍റ് ജോണ്‍ കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്‍റ് സെക്രട്ടറി ജിറ്റി പുതുക്കേരി, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്