• Logo

Allied Publications

Middle East & Gulf
ആ​രോ​ഗ്യ ന്യൂ​ന​ത​ക​ളു​ള്ള​വ​ർ ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്ക​ണ​മെ​ന്ന് ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​ട്ടി
Share
ദു​ബാ​യ്: ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ഫൈ​സ​ർ ബ​യോ എ​ൻ ടെ​ക്കി​ന്‍റെ ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ​ത്തി​ൽ നി​ന്നും മോ​ചി​ത​മാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ ന്യൂ​ന​ത​ക​ളു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ബൂ​സ്റ്റ​ർ ഡോ​സ് അ​നി​വാ​ര്യ​മാ​ണെ​ന്നും ഹെ​ൽ​ത്ത് അ​തോ​റി​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശാ​രീ​രി​ക വൈ​ഷ​മ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഫൈ​സ​ർ ബ​യോ എ​ൻ ടെ​ക്കി​ന്‍റെ ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കും ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഹൃ​ദ് രോ​ഗ​മ​ട​ക്കം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് മൂ​ന്നാ​മ​ത്തെ ഡോ​സ് ന​ൽ​കു​ന്ന​ത്. പ്ര​മേ​ഹം , ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, ട്യൂ​മ​ർ ബാ​ധി​ത​ർ, പാ​ര​ന്പ​ര്യ രോ​ഗ​ങ്ങ​ൾ, എ​ച്ച്ഐ​വി, ര​ക്താ​ണു സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, അ​വ​യ​വ മാ​റ്റം ന​ട​ത്തി​യ​വ​ർ, അ​വ​യ​വം ന​ൽ​കി​യ​വ​ർ, ബോ​ണ്‍ മാ​രോ അ​ട​ക്ക​മു​ള്ള സ്റ്റം ​സെ​ൽ ചി​കി​ത്സ​ക​ൾ​ക്ക് വി​ധേ​രാ​യ​വ​ർ എ​ന്നി​വ​ർ ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്കു​ന്ന​ത് ആ​രോ​ഗ്യ സു​ര​ക്ഷാ ഉ​റ​പ്പാ​ക്കു​മെ​ന്നാ​ണ് അ​തോ​റി​ട്ടി അ​റി​യി​ക്കു​ന്ന​ത്.

800 342 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് ടെ​ലി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് വാ​ക്സി​ന് വേ​ണ്ടി ബു​ക്ക് ചെ​യ്യേ​ണ്ട​ത്. ദു​ബാ​യ് ഹോ​സ്പി​റ്റ​ൽ, റ​ഷീ​ദ് ഹോ​സ്പി​റ്റ​ൽ, ഹ​ത്ത ഹോ​സ്പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.