• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ ഭ​വ​ന​ര​ഹി​ത​ർ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​ന്പ് ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചു
Share
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ റോ​ഡ​രി​കി​ലും പാ​ല​ങ്ങ​ൾ​ക്കി​ട​യി​ലും ക്യാ​ന്പ് ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള നി​യ​മം സെ​പ്റ്റം​ബ​ർ 1 മു​ത​ൽ നി​ല​വി​ൽ വ​ന്നു. നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സി​റ്റി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മി​സ് ഡീ​മി​ന​ർ വ​കു​പ്പു ചു​മ​ത്തി 500 ഡോ​ള​ർ വ​രെ പി​ഴ​യി​ടീ​ക്കു​ന്ന​തി​നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു.

മേ​യ് മാ​സം മു​ത​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ചു അ​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു​വെ​ന്നും നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ മ​റ്റു ജീ​വി​ത​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​നി​യ​മം ചോ​ദ്യം ചെ​യ്തു ഭ​വ​ന​ര​ഹി​ത​ർ ത​ല​സ്ഥാ​ന​മാ​യ ഓ​സ്റ്റി​ൻ സി​റ്റി​യി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു ത​ട​സ​മു​ണ്ടെ​ന്നും ഈ ​വി​ഷ​യം എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്നു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും സേ​വ് ഓ​സ്റ്റി​ൻ നൗ ​സം​ഘ​ട​ന​യു​ടെ കൊ. ​ഫൗ​ണ്ട​ർ മാ​റ്റ് മ​ക്കോ​വ​യ്ക്ക് പ​റ​ഞ്ഞു. എ​ന്നാ​ൽ നി​യ​മം ന​ട​പ്പാ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് സി​റ്റി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

യു​എ​സ് ഹൈ​വേ 183യു​ടെ അ​ണ്ട​ർ പാ​സി​ലും പാ​ല​ങ്ങ​ൾ​ക്കു കീ​ഴി​ലും ക​ഴി​യു​ന്ന​വ​ർ​ക്കു പെ​ട്ടെ​ന്നു താ​മ​സ​സൗ​ക​ര്യം ന​ൽ​കു​ന്ന​തി​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്