• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ എത്തിപ്പെടാനാവാത്ത പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാനുള്ള ഓപ്ഷന്‍ നല്‍കുമെന്ന് ഇന്ത്യൻ എംബസി
Share
കുവൈറ്റ് സിറ്റി: നേരത്തെ അപേക്ഷിച്ച പ്രകാരം നീറ്റ് പരീക്ഷാ കേന്ദ്രമായി കുവൈറ്റ് ലഭിക്കുകയും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്താൽ കുവൈറ്റിലേക്ക് എത്തുവാൻ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിലോ ദുബായിലേക്കോ പരീക്ഷാകേന്ദ്രം മാറ്റാനുള്ള ഓപ്ഷന്‍ നല്‍കുന്നുള്ളൂവെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും വിമാന സർവീസുകളില്ല.

കുവൈറ്റില്‍ നിന്ന് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് fs.kuwait@mea.gov.in, edu.kuwait@mea.gov.in എന്ന ഇമെയിലുകള്‍ വഴി സംശയങ്ങള്‍ ദുരീകരിക്കാവുന്നതാണെന്ന് എംബസി അറിയിച്ചു. കുവൈറ്റിലെ നീറ്റ് പരീക്ഷാകേന്ദ്രം ക്രമീകരിച്ചിരിക്കുന്നത് ഇന്ത്യൻ എംബസ്സി അങ്കണത്തിലാണ്.നേരത്തെ പ്രവാസി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് കുവൈറ്റിലും പിന്നീട് ദുബൈയിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചത്.

റിപ്പോർട്ട് : സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.