• Logo

Allied Publications

Americas
ഫോർട്ട് ബെന്‍റ് കൗണ്ടി ആസ്ഥാനത്ത് ഓണാഘോഷം: ചരിത്ര സംഭവമെന്ന് ജഡ്ജ് കെ.പി.ജോർജ്
Share
ഹൂസ്റ്റൺ: ടെക്സസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നും പത്തു ലക്ഷത്തോളം ജനസംഖ്യയുമുള്ള ഫോർട്ട് ബന്‍റ് കൗണ്ടിയുടെ ചരിത്രത്തിൽ ആദ്യമായി കൗണ്ടിയുടെ ആസ്ഥാനത്ത് ഓണമാഘോഷിച്ച് കൗണ്ടിയുടെ അമരക്കാരനും മലയാളിയും ടെക്സസിലെ കൗണ്ടി ജഡ്ജ് ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ അമേരിക്കകാരനുമായ കെ.പി. ജോർജ് ശ്രദ്ധേയനായി.

ഓഗസ്റ്റ് 24 നു കമ്മീഷനർസ് കോർട്ട് ഓഫീസിൽ നടത്തിയ ആഘോഷ പരിപാടിയിൽ കൗണ്ടിയിലെ പ്രമുഖരോടൊപ്പം മലയാളി പ്രമുഖരും പങ്കെടുത്തു. ജഡ്ജ് കെ.പി.ജോർജ്, കോൺസൽ അശോക് കുമാർ, ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡണ്ട് പൊന്നു പിള്ള എന്നിവർ ചേർന്ന് നിലവിളക്കു തെളിയിച്ചു. പൊന്നുപിള്ളയുടെ നേതൃത്വത്തിൽ ഗുരുവായൂരപ്പൻ ക്ഷേത്രം ഭാരവാഹികൾ മനോഹരമായ ഒരു പൂക്കളവും ഒരുക്കി.

ഡിസ്ട്രിക്ട് അറ്റോർണി ബ്രയാൻ മിഡിൽട്ടൺ, കൗണ്ടി അറ്റോർണി ബ്രിജെറ്റ് സ്മിത്ത് ലോസൺ, ഡിസ്‌ട്രിക്‌ട് കൗണ്ടി ക്ലാർക്ക് ബെവർലി വാക്കർ, ടാക്സ് അസ്സെസർ കളക്ടർ കാർമെൻ ടർണർ, ഇന്ത്യൻ കോൺസൽ അശോക് കുമാർ, ജിമ്മി കുന്നശ്ശേരി, തോമസ് ചെറുകര എന്നിവരോടൊപ്പം കൗണ്ടി ഉദ്യോഗസ്ഥരും പങ്കെടുത്ത് ഓണാശംസകൾ നേർന്നു.

കൗണ്ടി ഉദ്യോഗസ്ഥരോടൊപ്പം മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധികരിച്ചു ബാബു തെക്കേക്കര ആഘോഷ പരിപാടികൾ ഏകോപിപ്പിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്