• Logo

Allied Publications

Middle East & Gulf
മ​ല​ബാ​ർ ക​ലാ​പ​ച​രി​ത്രം: ഐ​സി​എ​ച്ച്ആ​ർ ന​ട​പ​ടി​യി​ൽ ഐ​എം​സി​സി പ്ര​തി​ഷേ​ധ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: മ​ല​ബാ​ർ ക​ലാ​പ​ത്തി​ലെ സ​മ​ര​നേ​താ​ക്ക​ളേ​യും ര​ക്ത​സാ​ക്ഷി​ക​ളേ​യും സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ നി​ന്നും വെ​ട്ടി​മാ​റ്റാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും ഇ​ന്ത്യ​ൻ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ​യും ന​ട​പ​ടി​ക്കെ​തി​രെ ഐ​എം​സി​സി ജി​സി​സി ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ർ​ച്വ​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മു​ൻ ച​രി​ത്ര വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ. ​ക​ഐ​ൻ ഗ​ണേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​ബാ​ർ ക​ലാ​പം സ്വാ​ത​ന്ത്ര്യ സ​മ​ര​പോ​രാ​ട്ട​മ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ന​ട​ന്ന ബ​ഹു​ഭൂ​രി​പ​ക്ഷം പോ​രാ​ട്ട​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​സ​മ​ര​മ​ല്ല എ​ന്ന് പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് ഡോ. ​ക​ഐ​ൻ ഗ​ണേ​ഷ് പ​റ​ഞ്ഞു. മ​ല​ബാ​ർ ക​ലാ​പം സ്വാ​ത​ന്ത്ര്യ സ​മ​ര​പോ​രാ​ട്ട​മ​ല്ലെ​ന്നാ​ണ് ഐ​സി​എ​ച്ച്ആ​ർ വി​ധി​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്, മ​ല​യാ​ളി​കൂ​ടി​യാ​യ ആ​ർ​എ​സ്എ​സ് അ​നു​ഭാ​വി​യാ​യ ച​രി​ത്ര​കാ​ര​ൻ സി​ഐ ഐ​സ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​മാ​യി​രു​ന്നു ഖി​ലാ​ഫ​ത്ത് പ്ര​സ്ഥാ​നം. ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ണ്‍​ഗ്ര​സും ഒ​രു ഘ​ട്ട​ത്തി​ൽ ഇ​തി​നെ പി​ന്തു​ണ​ച്ചു. മ​ല​ബാ​ർ ക​ലാ​പം ഈ ​സ​ഖ്യ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. ഇ​തി​ന് ഇ​സ്ലാ​മി​ക സ്റ്റേ​റ്റു​മാ​യൊ​ക്കെ ഇ​പ്പോ​ൾ ആ​ർ​എ​സ്എ​സ് ബ​ന്ധ​പ്പെ​ടു​ത്തി വ്യാ​ഖ്യാ​നി​ക്കു​ന്ന​തൊ​ക്കെ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഐ​എം​സി​സി ജി​സി​സി ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ. എ.​പി അ​ബ്ദു​ൽ വ​ഹാ​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​രി​ത്ര​ത്തെ​യും ച​രി​ത്ര നാ​യ​ക​രെ​യും ര​ക്ത​സാ​ക്ഷി​ക​ളെ​യും ത​മ​സ്ക്ക​രി​ക്കു​ന്ന​ത് പ്ര​തി​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ഴി​വ​യ്ക്കും. ഇ​ത് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളി​ലേ​ക്കും ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​ക​ളി​ലേ​ക്കും ന​യി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ ഈ ​നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം പു​തു​ത​ല​മു​റ​യ്ക്ക് ഈ ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​എ​ൻ​എ​ൽ നേ​താ​ക്ക​ളാ​യ സി​പി. നാ​സ​ർ കോ​യ ത​ങ്ങ​ൾ, എ​ൻ​കെ അ​ബ്ദു​ൽ അ​സീ​സ്, ഐ​എം​സി​സി ജി​സി​സി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഖാ​ൻ പാ​റ​യി​ൽ, ട്ര​ഷ​റ​ർ സ​യ്യി​ദ് ശാ​ഹു​ൽ ഹ​മീ​ദ്, ലോ​ക കേ​ര​ളം സ​ഭ അം​ഗ​വും സൗ​ദി ഐ​എം​സി​സി പ്ര​സി​ഡ​ണ്ടു​മാ​യ എ.​എം. അ​ബ്ദു​ല്ല​ക്കു​ട്ടി, ബ​ഹ്റി​ൻ ഐ​എം​സി​സി പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ​കു​ട്ടി പു​ളി​ക്ക​ൽ, എ​ൻ​വൈ​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ഷം​സീ​ർ ക​രു​വ​ന്തു​രു​ത്തി, എ​ൻ​എ​സ്എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് എ​ൻ​എം മ​ഷൂ​ദ്, ഐ​എം​സി​സി ജി​സി​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സു​ബൈ​ർ ചെ​റു​മോ​ത്ത് (ഖ​ത്ത​ർ), കു​വൈ​റ്റ് ഐ​എം​സി​സി പ്ര​സി​ഡ​ന്‍റ്് ഹ​മീ​ദ് മ​ധു​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​രീ​ഫ് താ​മ​ര​ശേ​രി, ഒ​മാ​ൻ ഐ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​രീ​ഫ് കൊ​ള​വ​യ​ൽ, യു​എ​ഇ ഐ​എം​സി​സി സെ​ക്ര​ട്ട​റി റ​ഷീ​ദ് തൊ​മ്മി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ഫീ​ദ് കൂ​രി​യാ​ട​ൻ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ റ​ഫീ​ഖ് അ​ഴി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.