• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി "സൈ​ബ​ർ സു​ര​ക്ഷ​' സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​റ്റ് ടെ​ക്നി​ക്ക​ൽ കോ​ളേ​ജി​ന്‍റെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​ർ​സ് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന്ധ​സൈ​ബ​ർ സു​ര​ക്ഷ​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കു​വൈ​റ്റ് ടെ​ക്നി​ക്ക​ൽ കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക​ത്ത് ജോ​ലി, വി​ദ്യാ​ഭ്യാ​സം, ഭ​ര​ണം, വി​നോ​ദം, വി​നോ​ദം തു​ട​ങ്ങി​യ എ​ല്ലാ മേ​ഖ​ല​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്നും സൈ​ബ​ർ ലോ​ക​മെ​ന്ന​ത് ജീ​വ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ​താ​യും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. കൊ​റോ​ണ ലോ​ക​ത്ത് മു​ന്നി​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ സ​മ​യ​ത്ത് ജോ​ലി​യും പ​ഠ​ന​വും ന​മ്മു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലേ​ക്ക് മാ​റി. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ നേ​രി​ട്ടെ​ത്താ​തെ ബി​സി​ന​സ് മീ​റ്റിം​ഗു​ക​ളും സാ​മു​ഹി​ക ഇ​ട​പെ​ട​ലും ന​മ്മ​ൾ തു​ട​ർ​ന്ന് കൊ​ണ്ടേ​യി​രു​ന്നു. സൈ​ബ​ർ ലോ​ക​ത്തോ​ട് അ​ടു​ക്കാ​ൻ മ​ടി​ച്ചി​രു​ന്ന​വ​രെ അ​ടു​പ്പി​ക്കു​വാ​നും ലോ​ക​ത്തെ മ​നു​ഷ്യ​രെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​വാ​നും കോ​വി​ഡ് കാ​ലം സ​ഹാ​യി​ച്ച​താ​യി സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ഭാ​ര​ത് നെ​റ്റ്, മേ​ക്ക് ഇ​ൻ ഇ​ന്ത്യ, സ്റ്റാ​ർ​ട്ട​പ്പ് ഇ​ന്ത്യ, സ്റ്റാ​ൻ​ഡ​പ്പ് ഇ​ന്ത്യ തു​ട​ങ്ങി​യ സു​പ്ര​ധാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ഇ​ന്ത്യ​യെ ഡി​ജി​റ്റ​ൽ​വ​ൽ​ക്ക​രി​ക്കു​വാ​ൻ ഏ​റെ സ​ഹാ​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​യോ​മെ​ട്രി​ക് ഐ​ഡി സം​വി​ധാ​ന​മാ​യ ആ​ധാ​ർ ഇ​ന്ത്യ​യി​ലെ ഡി​ജി​റ്റ​ൽ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും ഏ​കീ​കൃ​ത പേ​യ്മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ), ഇ​ല​ക്ട്രോ​ണി​ക് ക​സ്റ്റ​മ​ർ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ സി​സ്റ്റം (ഇ​കെ​വൈ​സി), ഇ​ല​ക്ട്രോ​ണി​ക് ഡോ​ക്യു​മെ​ന്‍റ് സ്റ്റോ​റേ​ജ് സി​സ്റ്റം (ഡി​ജി​ലോ​ക്ക​ർ), ഇ​ല​ക്ട്രോ​ണി​ക് സി​ഗ്നേ​ച്ച​ർ സി​സ്റ്റം (ഇ ​സൈ​ൻ) തു​ട​ങ്ങി​യ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പ്പാ​ണെ​ന്നും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. കു​വൈ​റ്റ് ടെ​ക്നി​ക്ക​ൽ കോ​ളേ​ജ് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മി​ഷ​റി ബു​ദാ​യ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.