• Logo

Allied Publications

Americas
ദേ​ശീ​യ ഓ​ണാ​ഘോ​ഷം ച​രി​ത്രം ര​ചി​ക്കു​ന്നു​വെ​ന്ന് ന​ടി ഗീ​ത
Share
ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ൽ ച​രി​ത്രം ര​ചി​ച്ച ദേ​ശീ​യ ഓ​ണാ​ഘോ​ഷം ഐ​ക്യ​ബോ​ധ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യി മാ​റി​യ​തി​നു ദൃ​ക്സാ​ക്ഷി​യാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച വ്യ​ക്തി എ​ന്ന നി​ല​യി​ൽ ദേ​ശീ​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രു​മോ​ട​പ്പം ഓ​ണാ​ഹ്ളാ​ദം പ​ങ്കി​ടു​ന്നു​വെ​ന്ന് പ്ര​ശ​സ്ത സി​നി​മാ താ​രം ഗീ​ത പ്ര​സ്താ​വി​ച്ചു. ദേ​ശീ​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ഗീ​ത.

സ്ത്രീ ​പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ മ​നോ​ഹാ​രി​ത ഈ ​ഉ​ത്സ​വ​ത്തി​ൽ ഉ​ട​നീ​ളം ദ​ർ​ശി​ക്കാ​നാ​വു​ന്നു. അ​തി​മ​നോ​ഹ​ര​മാ​യി ഓ​ണ​ക്കോ​ടി​യി​ൽ അ​ണി നി​ര​ന്ന മ​ഹി​ള​ക​ളു​ടെ മെ​ഗാ​തി​രു​വാ​തി​ര​യും ഘോ​ഷ​യാ​ത്ര​യും, ആ​ഷാ അ​ഗ​സ്റ്റി​ൻ, നി​മ്മീ ദാ​സ്, അ​ജി പ​ണി​ക്ക​ർ, ജെ​യി​ൻ തെ​രേ​സാ, വി​ജി റാ​വൂ, ഡോ. ​അ​നീ ഏ​ബ്ര​ഹാം, സ​ജി​താ ജോ​സ​ഫ് എ​ന്നി സൂ​പ്പ​ർ ക​ലാ​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ൻ​പ്രേം ന​സീ​ർ ഓ​പ്പ​ണ്‍ തി​യേ​റ്റ​റി​ൽ ഓ​ണ​പ്പൂ​ക്ക​ളം പോ​ലെ നി​റ​ഞ്ഞാ​ടി​യ ഹൃ​ദ​യ​ഹാ​രി​യാ​യ വ്യ​ത്യ​സ്ത നൃ​ത്ത ശി​ൽ​പ​ങ്ങ​ളും ദേ​ശീ​യ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സൗ​ന്ദ​ര്യം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യി​രി​ക്കു​ന്നു. ഗാം​ഭീ​ര്യം തി​ള​ങ്ങി​യ മ​ഹാ​ബ​ലി​യും; വ​ർ​ണ്ണ​പ്പൊ​ലി​മ​ക​ളു​ടെ ഉ​ജ്ജ്വ​ല​ത​യാ​ൽ മ​ന​സി​ൽ പ​തി​യു​ന്ന ക​ഥ​ക​ളി​യു​ടെ​യും തെ​യ്യ​ങ്ങ​ളു​ടെ​യും പ​ക​ർ​ന്നാ​ട്ട​ങ്ങ​ളും; ദേ​ശീ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ ക​ഠി​ന പ്ര​യ​ത്നം ചെ​യ്ത സം​ഘാ​ട​ക​രു​ടെ ഒ​ത്തൊ​രു​മ​യും ഈ ​ദേ​ശീ​യ ഓ​ണാ​ഘോ​ഷ​ത്തെ എ​ല്ലാ അ​ർ​ഥ​ത്തി​ലും ന്ധ​ഉ​യി​രു​ണ​രും തി​രു​വോ​ണ​മാ​ക്കി​യി​രി​ക്കു​ന്നു​ന്ധ: ഗീ​താ കാ​ദം​ബി പ​റ​ഞ്ഞു.

ഭി​ന്നി​പ്പു​ക​ൾ​ക്കു മ​റു മ​രു​ന്നാ​യി യോ​ജി​പ്പി​ന്‍റെ അ​ല​യൊ​ലി ഉ​യ​ർ​ത്തു​വാ​ൻ ന്ധ ​നാ​ഷ​ണ​ൽ ഓ​ണം ഫെ​സ്റ്റ്’21 ന്ന്ധ ​സാ​ധി​ച്ചി​രി​ക്കു​ന്നൂ എ​ന്ന് മു​ഖ്യാ​തി​ഥി സി​സ്റ്റ​ർ ഡോ. ​ജോ​സ്ലി​ൻ ഇ​ട​ത്തി​ൽ (ടെ​ന്പി​ൽ യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​ൻ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ) അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​ശീ​യ ഓ​ണാ​ഘോ​ഷ മു​ഖ്യാ​തി​ഥി​യാ​യി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു സി​സ്റ്റ​ർ ഡോ. ​ജോ​സ്ലി​ൻ.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ചെ​യ​ർ​മാ​ൻ സു​മോ​ദ് നെ​ല്ലി​ക്കാ​ല പൊ​തു സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​ജാ​സ്മി​ൻ വി​ൻ​സ​ന്‍റ് അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. പെ​ൻ​സി​ൽ​വേ​നി​യാ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അം​ഗ​ങ്ങ​ൾ ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​നം പാ​ടു​ന്ന​തി​ന് മു​ൻ നി​ര​യി​ൽ അ​ണി​ചേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ് ആ​മു​ഖ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ദേ​ശീ​യ ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ലും, കോ ​ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ന​ട​വ​യ​ലും സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ട്ര​ഷ​റാ​ർ രാ​ജ​ൻ സാ​മു​വേ​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ജോ​ർ​ജ് ഓ​ലി​ക്ക​ൽ, റോ​ണി വ​ർ​ഗീ​സ്, ആ​ശാ അ​ഗ​സ്റ്റി​ൻ, ജെ​യ്സ​ണ്‍ കാ​ര​വ​ള്ളി എ​ന്നി​വ​ർ എം​സി​മാ​രാ​യി.

സി​റ്റി ക​ണ്‍​ട്രോ​ള​ർ റ​ബേ​ക്ക ര​ണാ​ട്ട്, സ്റ്റേ​റ്റ് സെ​ന​റ്റ​ർ ഷ​രീ​ഫ് സ്ട്രീ​റ്റ്, കോ​ണ്‍​സു​ൽ വി​ജ​യ കൃ​ഷ്ണ​ൻ,രാ​ജ​ൻ പ​ട​വ​ത്തി​ൽ (ഫ്ളോ​റി​ഡ ഫൊ​ക്കാ​നാ), സെ​ന​റ്റ​ർ ജോ​ണ്‍ സാ​ബ​റ്റീ​ന, അ​ൽ​ടോ​ബ​ൻ ബ​ർ​ഗ​ർ, ക്യാ​പ്റ്റ​ൻ ഷി​ബു ഫീ​ലി​പ്പോ​സ്, ചാ​ന​ൽ സി​ക്സ് ഡാ​ൻ ഗൊ​യാ​ർ, പ്രൊ​ഫ. കോ​ശി ത​ല​യ്ക്ക​ൽ, നീ​നാ പ​ന​യ്ക്ക​ൽ, മ​ണി​ലാ​ൽ മ​ത്താ​യി, ചെ​റു​ക​ഥാ കൃ​ത്ത് ബി​ജോ ചെ​മ്മാ​ന്ത്ര, പെ​ൻ​സി​ൽ​വേ​നി​യാ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ അം​ഗം ബ്രി​ജി​റ്റ് വി​ൻ​സ​ന്‍റ്, അ​നി​താ പ​ണി​ക്ക​ർ, ജോ​ർ​ജ് ജോ​സ​ഫ്, ഫാ. ​മോ​ഡ​യി​ൽ ഫി​ലി​പ്, നി​മ്മീ ബാ​ബൂ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ശി​ഷ്ടാ​തി​ഥി​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. പ്ര​ഗ​ത്ഭ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

നി​മ്മീ ദാ​സ് വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, പാ​യ​സ മേ​ള, ഓ​ണാ​ക്കോ​ടി​യി​ൽ തി​ള​ങ്ങി​യ ദ​ന്പ​തി​ക​ൾ​ക്കും യ​വാ​ക്ക​ൾ​ക്കു​മു​ള്ള ക്യാ​ഷ് പ്രൈ​സു​ക​ൾ, കാ​ർ​ഷി​ക വി​ള​ക​ളി​ലെ ക​ർ​ഷ​ക രാ​ജാ​വി​നും രാ​ജ്ഞി​ക്കു​മു​ള്ള അ​വാ​ർ​ഡു​ക​ൾ, രാ​ജ്യാ​ന്ത​ര ചെ​റു​ക​ഥാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ എ​ന്നി​ങ്ങ​നെ അ​ന​വ​ധി പ​രി​പാ​ടി​ക​ൾ ദേ​ശീ​യ ഓ​ണാ​ഘോ​ഷ​ത്തെ ഉ​ജ്ജ്വ​ല​മാ​ക്കി. എ​ൻ​ആ​ർ​ഐ ബാ​ന്‍റി​ന്‍റെ ഗാ​ന​മേ​ള, കാ​വി​ൽ ബ്ര​ദേ​ഴ്സി​ന്‍റെ ചെ​ണ്ട മേ​ളം, ആ​ർ​ടി​സ്റ്റ് മോ​ഹ​ൻ, പി.​കെ സോ​മ​രാ​ജ​ൻ, ജോ​സ​ഫ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ക​ഥ​ക​ളി​യും തെ​യ്യ​വും നി​റ​ഞ്ഞു നി​ന്നു.

പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ബാ​ബൂ ചീ​യേ​ഴ​ത്താ​ണ് രം​ഗ പ​ട​മൊ​രു​ക്കി​യ​ത്. ജോ​ഷീ കു​ര്യാ​ക്കോ​സ് ന​ഗ​രി, സ​ത്യ​ൻ പ്രേം ​ന​സീ​ർ ഹാ​ൾ, സു​ഗ​ത കു​മാ​രി ഗ്രാ​മം, അ​ക്കി​ത്തം തി​രു​വ​ര​ങ്ങ് എ​ന്നീ വേ​ദി​ക​ളി​ലാ​യി ജ​നം അ​ണി നി​ര​ന്നു.​കെ​ങ്കേ​മ​മാ​യ ഓ​ണ​സ​ദ്യ​യൊ​ടെ​യും പാ​യ​സ്‌​സ​മേ​ള​യോ​ടെ​യു​മാ​ണ് ദേ​ശീ​യ ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ച​ത്.

എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് ചെ​യ​ർ​മെ​ൻ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജോ​ബീ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റോ​ണി വ​ർ​ഗീ​സ്, (അ​സ്‌​സോ​സി​യേ​റ്റ് ട്ര​ഷ​റാ​ർ) അ​രു​ണ്‍ കോ​വാ​ട്ട് ( ഏ​ഷ്യാ​നെ​റ്റ്), ലെ​നോ സ്ക​റി​യാ, അ​നൂ​പ് ജോ​സ​ഫ് ( ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം), റോ​യി തോ​മ​സ് , ജോ​ണ്‍ പി ​വ​ർ​ക്കി, ദി​ലീ​പ് ജോ​ർ​ജ് (ഓ​ണ സ​ദ്യ), ബെ​ന്നി കൊ​ട്ടാ​രം, ബ്രി​ജി​റ്റ് വി​ൻ​സ​ന്‍റ്, സു​രേ​ഷ് നാ​യ​ർ, ആ​ഷ അ​ഗ​സ്റ്റി​ൻ (ഘോ​ഷ യാ​ത്ര, തി​രു​വാ​തി​ര), കു​ര്യ​ൻ രാ​ജ​ൻ, ജോ​ണ്‍ സാ​മു​വേ​ൽ (ഫ​ണ്ട് റൈ​സിം​ഗ്), ജീ​മോ​ൻ ജോ​ർ​ജ് (അ​വാ​ർ​ഡ് ക​മ്മി​റ്റി), സു​ധാ ക​ർ​ത്താ, ശോ​ശാ​മ്മ ചെ​റി​യാ​ൻ (സ്വീ​ക​ര​ണ സ​മി​തി), ജോ​ർ​ജ് കു​ട്ടി ലൂ​ക്കോ​സ് ( ലി​റ്റ​റി ആ​ക്ടി​വി​റ്റീ​സ്), റ്റി ​ജെ തോം​സ​ണ്‍ (ക​ർ​ഷ​ക​ര​ത്നാ അ​വാ​ർ​ഡ് ക​മ്മി​റ്റി), സ​ദാ​ശി​വ​ൻ കു​ഞ്ഞി​ജോ​ർ​ജി ക​ട​വി​ൽ , പി ​കെ സോ​മ​രാ​ജ​ൻ ( ആ​ർ​ട്സ് ആ​ന്‍റ് ക്രാ​ഫ്റ്റ്), അ​ഭി​ല​ഷ് ജോ​ർ​ജ് , മാ​ത്യൂ​സ​ണ്‍ സ​ക്ക​റി​യ (സ്പോ​ട്സ്), അ​നീ​ഷ് ജോ​യ്, ലി​ബി​ൻ തോ​മ​സ് (സോ​ഷ്യ​ൽ മീ​ഡി​യാ) എ​ന്നി​വ​രാ​ണ് സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ൾ.

റി​പ്പോ​ർ​ട്ട്: പി​ഡി ജോ​ർ​ജ് ന​ട​വ​യ​ൽ

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക