ബ്രാംപ്റ്റണ്‍: ഒരേ മനസോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞ് തിരുവോണ ദിനത്തിൽ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് 11ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു.
പുരുഷൻമാരുടെ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ചുണ്ടൻ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടൻ രണ്ടാം സ്ഥാനത്തുമെത്തി. വനിത വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയൻ ലയണ്‍സ് രണ്ടാം സ്ഥാനത്തും എത്തിയതായി റേസ് കോർഡിനേറ്റർ ഗോപകുമാർ നായരും രജിസ്ട്രേഷൻ കണ്വീവർ ബിന്‍ ജോഷ്വായും അറിയിച്ചു.
ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ വീണ്ടും ഒരു ജലോത്സവകാലം കേരളത്തിൽ കടന്നു പോകുന്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം ലോകത്തുള്ള എല്ലാ ജലോത്സവ പ്രേമികൾക്കും ഒന്നുപോലെ ആവേശം പകർന്നതായി സമാജം ജെനറൽ സെക്രട്ടറി ലത മേനോൻ പറഞ്ഞു. പുരുഷ·ാരുടെയും വനിതകളുടെയുമായി ഇരുപതിലധികം ടീമുകൾ മത്സരത്തിൽ പങ്കെടുത്തതായി ട്രഷറർ ജോസഫ് പുന്നശേരിയും ഫൈനാൻസ് കണ്‍വീനർ ഷിബു ചെറിയനും അറിയിയിച്ചു.
ഈ വർഷം മുഖ്യാതിഥിയായി പങ്കെടുക്കേണ്ടായിരുന്ന പ്രമുഖ വ്യവസായി പത്മശ്രീ എം.എ. യൂസഫലി അദ്ദേഹം ദുബായിൽ നിർമ്മിച്ചു വെർച്ചുൽ ഫ്ളാഗ് ഓഫ് ചെയ്ത പതാക കഴിഞ്ഞ ദിവസം കാനഡയിൽ എത്തുകയും ആ പതാകയെ രാജകീയമായി കനേഡിയൻ വീഥികളിൽകൂടി കൂടി നിരവധി അനവധി കാറുകളുടെ അകന്പടിയോടുകൂടി രാവിലെ 10ന് പ്രസിഡന്റ്് കുര്യൻ പ്രക്കാനം സമ്മേളനവേദിയിൽ എത്തിച്ചതോടെ പ്രൊഫസേഴ്സ് ലെയിക്കിൽ മത്സരത്തിന് തുടക്കമായി. ഈ വള്ളംകളി ഇന്ന് കോവിഡ് മഹാമാരിയ്ക്കുശേഷം ലോക മലയാളകരയിൽ തന്നെ നടന്ന ഏക വള്ളംകളി മത്സരമായി തീർന്നിരിക്കുന്നുവെന്ന് സമാജം വൈസ് പ്രസിഡൻറ് ഉമ്മൻ ജോസഫ്, സെക്രട്ടറി യോഗേഷ് ഗോപകുമാർ ജോയിൻറ് സെക്രട്ടറി മുരളീ പണിക്കർ എന്നിവർ പറഞ്ഞു.
കായലിൽ മത്സരങ്ങൾ പുരോഗമിക്കവേതന്നെ കരയിൽ കാണികളെ ആവേശ കൊടുമുടിയിൽ എത്തിക്കാൻ വിവിധ കല പരിപാടികൾ സംഘാടക കണ്‍വീനർ സണ്ണി കുന്നംപള്ളിയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നതായി പിആർ വിഭാഗത്തിനുവേണ്ടി സഞ്ചയ മോഹൻ, ടി വി എസ് തോമസ് എന്നിവർ അറിയിച്ചു.
ലോക കേരളസഭാംഗവും പ്രമുഖ പ്രവാസി നേതാവുമായ കുര്യൻ പ്രക്കാനമാണ് 2009 മുതൽ ആരംഭിച് നടത്തിവരുന്ന കനേഡിയൻ നെഹ്രു ട്രോഫി എന്ന ബ്രാംപ്ടൻ ബോട്ട് റേസിന്റെ സ്ഥാപക പ്രസിഡന്റ് നാളിതുവരെയുള്ള മുഖ്യ സംഘടകനും. 2009 ൽ ആരംഭിച്ച വള്ളംകളി ഇന്ന് ലോകത്തിന് മുന്പിൽ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായി മാറിയിരിക്കുന്നു. അടുത്തവർഷം നടക്കുന്ന പന്ത്രണ്ടാമത് കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളി കാണുവാനായി പത്മശ്രീ ഡോ. എം.എ. യൂസഫലി നേരിട്ടു കാനഡയിൽ എത്തുമെന്നു ആറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ്് കുര്യൻ പ്രക്കാനം പ്രഖ്യാപിച്ചു.
ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളത്തിൽ കാനഡയിലെ നിരവധി നേതാക്കൾ പങ്കെടുത്തു. ബ്രാംപ്റ്റണ്‍ മേയർ പാട്രിക് ബ്രൗണ്‍ ഈ വർഷത്തെ വള്ളംകളി ഉദ്ഘാടനം നിർവഹിച്ചു. ഒന്റാരിയോ ട്രസ്റ്റീ ബോർഡ് പ്രസിഡൻറ് പർമീറ്റ് സിംഗ് സർക്കാരിയ, അമർജോത് സന്ധു എംപിപി , ഫയർ ഫോർസ് മേധാവി ചീഫ് ബിൽ ബോയ്സ്, പോലീസ് ചീഫിന് വേണ്ടി ഇൻസ്പെക്ടർ ധില്ലൻ, കൗണ്‍സിലർ റോവീന സന്തോസ്, ഹാമിൽറ്റൻ മലയാളി സമാജം പ്രസിഡന്റ്് തോമസ് കുര്യൻ ഒന്റാരിയോ റീജണൽ മലയാളി അസോസിയേഷൻ പ്രസിഡന്റ് അജൂ ഫിലിപ്പ് മുഖ്യ സ്പോണ്സർ മനോജ് കരാത്ത എന്നിവർ പ്രസംഗിച്ചു സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലതാ മേനോൻ സ്വാഗതവും സെക്രട്ടറി മായ റേച്ചൽ തോമസ് നന്ദിയും പറഞ്ഞു.
ഒന്റാരിയോ ട്രസ്റ്റീ ബോർഡ് പ്രസിഡന്റ്് സർക്കരിയ കനേഡിയൻ പതാകയും കുര്യൻ പ്രക്കാനം ഇന്ത്യൻ ദേശീയ പാതകയും ഉയർത്തി. തുടർന്നു ലോകത്തെവിടെയും സാധ്യമാകാഞ്ഞ വള്ളംകളി കാനഡയിൽ നടത്തിയെന്ന സന്തോഷ വാർത്ത ഉറക്കെ പ്രഖ്യാപിക്കനെന്നവണ്ണം വിജയകോടിയേന്തി നടത്തിയ ജലഘോഷയാത്ര വർണാഭമായിരുന്നു പ്രസിഡൻറ് കുര്യൻ പ്രക്കാനം എം.എ. യൂസഫലി നൽകിയ പതാക വീശി കാണികളെ അഭിവാദ്യം ചെയ്തു. ഒന്റാരിയോ ടസ്ടീ ബോർഡ് പ്രസിഡൻറ് പർബ്മീറ്റ് സിംഗ് സർക്കരിയ അമർജോത് സന്ധു എംപിപി തുടങ്ങിയവരും കാണികളെ അഭിവാദ്യം ചെയ്തു.
ഏതാണ്ടു നാലോടെ ഇന്ത്യൻ കോണ്‍സിൽ ജനറൽ അപൂർവ ശ്രീവാസ്തവയെത്തി ഫൈനൽ മത്സരങ്ങൾ വീക്ഷിച്ചു തുടർന്നു പ്രസിഡൻറ് കുര്യൻ പ്രക്കാനത്തിന്റെ അധ്യക്ഷതയിൽ കൂടിയ നടന്ന സമാപന സമ്മേളനം ഇന്ത്യൻ കോണ്‍സിൽ ജനറൽ അപൂർവ ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഫൊക്കാന ജെനറൽ സെക്രട്ടറി സജീമോൻ ആൻറണി, നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡൻറ് മനോജ് ഇടമന തുടങ്ങിയവർ കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിക്ക് ആശംസകൾ നേർന്നു ലത മേനോമ്ന് സ്വാഗതവും ഓർഗണിസിംഗ് കണ്‍വീനർ ബിനു ജോഷ്വ നന്ദിയും പറഞ്ഞു വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡുകളും യോഗത്തിൽ നൽകി.
നേരത്തെ നടന്ന വെർച്ചൽ ഫ്ലാഗ് ഓഫ് പത്മശ്രീ ഡോ എം എ യൂസഫലി നിർവഹിക്കുകയും കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം നിർവഹിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,മന്ത്രി ശിവങ്കുട്ടി , ആലപ്പുഴ എം പി ആരീഫ്, കൊച്ചി മേയർ അനിൽ കുമാർ, നോർക്ക വൈസ് ചെയർ കെ . വരദരാജൻ ഗോകുലൻ ഗോപാലൻ, ഹരിശ്രീ അശോകൻ, പ്രശസ്ത സിനിമ സീരിയൽ നടി ശ്രീധന്യ എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയും ചെയ്തതിരുന്നു.
കാണികളെ വിസ്മയിപ്പിച്ചുകൊണ്ടു ബ്രാംപ്ടൻ സിറ്റി മേയർ പ്യാട്രിക് ബ്രൌണ്ന്റ്റെ നേതൃത്വത്തിൽ ഉള്ള ടീം രണ്ടാം തവണയാണ് കനേഡിയൻ നെഹ്റു ട്രോഫിയ്ക്കുവേണ്ടി മത്സരത്തിൽ തുഴ എറിഞ്ഞത് . എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര, മനീന്ദർ സിദ്ദു എന്നി നല് കനേഡിയൻ എം പി മാർ ടീം റെഡ് വേവ് എന്ന പേരിൽ മത്സരത്തിൽ ഒരു വളത്തിൽ പങ്കെടുത്തു. ഒന്റാരിയോ മന്ത്രിയും ട്രസ്റ്റീ ബോർഡ് പ്രസിഡെൻറുമായ സർക്കരിയയും അമർജോട് സന്ധു എംപിപിയും നയിച്ച ടീം പി സി , ഫയർ മേധാവി നേരിട്ടു ഏത് നയിച്ച ബ്രാംപ്ടൻ ഫയർ, ആദ്യമായി മത്സരത്തിൽ പങ്കെടുത്ത പോലീസ് ടീംമിനെ കോണ്‍സ്റ്റബിൾ ഡറെൻ ബർഡെൻ നയിച്ചു.
എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര, മനീന്ദർ സിദ്ദു എന്നിവർ മത്സരത്തിൽ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. പോലീസിന്റെയും ഫയർ ഫയർഫോർസിന്റെയും അടക്കം 19 പുരുഷ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു വനിതകൾക്കായുള്ള പ്രത്യേക മത്സരം തികച്ചും ആവേശം നിറഞ്ഞതായിരുന്നു.
കരിയന്നൂർ ദിവാകരൻ നന്പൂതിരി, ഡോ. പി.കെ. കുട്ടി, സജീബ് കോയ, മനോജ് കരാത്ത, ലതാമേനോൻ, ഗോപകുമാർ നായർ, സണ്ണി കുന്നംപള്ളി, ബിനു ജോഷ്വ, ജോസഫ് പുന്നശേരിൽ, ഷിബു ചെറിയാൻ, യോഗേഷ് ഗോപകുമാർ, ജിതിൻ, അരുണ്‍ ഒലിയേടത്ത്, സഞ്ജയ് മുരളീ പണിക്കർ, ഷിബു കൂടൽ, വിബി എബ്രഹാം, ഡേവിസ് ഫെണാണ്ടസ്, ടി വി എസ് തോമസ്, ഉമ്മൻ ജോസെഫ്, മായാറേച്ചൽ, തോമസ്, ഷീല പുതുക്കേരിൽ, ഹരീ നാഥ്, ജോർജ് വര്‍ഗീസ്, കമൽപിള്ള,സാജു തോമസ്, വിമൽ, ദേവപ്രസാദ് സ്വാമി, സെൻ ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ളവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മനോജ് കരാതിതനീയിരുന്നു വള്ളംകളിയുടെ മുഖ്യ സ്പോണ്സർ. എൻഎഫ്എംഎ കാനഡ ജനറൽ സെക്രട്ടറി പ്സ്രാദ് നായർ തന്റെ അസാന്നിധ്യത്തിൽ ആശംസകൾ അറിയിച്ചതായി പി ആർ വിഭാഗത്തിന് വേണ്ടി സൻജയ് മോഹന്നും ടി വി എസ് തോമസും അറിയിച്ചു ആഹാ റേഡിയോ ടീം വള്ളംകളി ലൈവ് ചെയ്തിരുന്നു. താലപ്പൊലി ജയിംസ് ആശ, ജീന എന്നിവരുടെ നേതൃത്വത്തിൽ എവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. വാദ്യകാല ടൊറെന്േറാ യുവാക്കളുടെ ഗംഭീര മേളം പരിപാടിക്ക് കൊഴുപ്പ് നൽകി. പങ്കെടുത്ത എല്ലാ ടീമുകൾക്കുംനന്ദി അറിയിക്കുന്നതായി രജിസ്ട്രാഷൻ കണ്‍വീനർ ബിനി ജോഷ്വാ, റേസ് കണ്‍വീനർ ഗോപകുമാർ എന്നിവർ അറിയിച്ചു. ട്രഷറർ ജോസഫ് പുന്നശേരി, ഫൈനാൻസ് കണ്‍വീനർ ഷിബു ചെറിയാൻ, ഈവെൻറ് മാനേജ്മെൻറ് കണ്‍വീനർ സണ്ണി കുന്നംപ്പള്ളിൽ, പ്രോഗ്രാം കോർഡീനേറ്റർ യോഗേഷ് ഗോപകുമാർ ജിതിൻ അരുണ്‍ ഓലേടത്ത് എന്നിവർ അറിയിച്ചു.
|