• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പെ​ൻ​സി​ൽ​വാ​നി​യ പ്രൊ​വി​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ നൽകി
Share
ഫി​ല​ഡ​ൽ​ഫി​യ : വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പെ​ൻ​സി​ൽ​വാ​നി​യ പ്രൊ​വി​ൻ​സ് വ​നി​താ വി​ഭാ​ഗം ഡോ​ണിം​ഗ്ടൗ​ണി​ലു​ള്ള ബ്രാ​ഡ്ഫോ​ർ​ഡ് ഹൈ​ഡ്സ് എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ൽ 202122 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തി. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി വ​നി​താ​വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ണ്‍ ടാ​നി​യ സ്ക​റി​യ, അ​മേ​രി​ക്ക റീ​ജി​യ​ൻ വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി മി​ല്ലി ഫി​ലി​പ്പ്, അ​നി​ല ചോ​പ്പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ല്ലാ​ന ഷൈ​പ്പി​നെ കൈ​മാ​റി. സ്കൂ​ൾ ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ ഡ​ബ്ബ് റൂ​ണി, പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ്എ​ബ്ര​ഹാം, പ്രൊ​വി​ൻ​സ് ട്ര​ഷ​റ​ർ റെ​നി ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.

വി​മ​ൻ​സ് ഫോ​റം തു​ട​ർ​ന്നും മാ​തൃ​കാ​പ​ര​മാ​യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​മെ​ന്ന് ടാ​നി​യ അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ നി​ന്നും ഒ​റ്റ​പ്പെ​ട്ട ബാ​ല്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യാ​തെ ജീ​വി​ക്കു​ന്ന​അ​നേ​കം കു​ട്ടി​ക​ളെ ത​ന്‍റെ അ​ധ്യാ​പ​ന​വൃ​ത്തി​യി​ൽ അ​മേ​രി​ക്ക​യി​ൽ ക​ണ്ട​ത് ത​ന്നെ വ​ള​രെ​യ​ധി​കം​സ​ങ്ക​ട​പെ​ടു​ത്തി​യാ​താ​യി മി​ല്ലി ഫി​ലി​പ് പ​റ​ഞ്ഞു. ബ്രാ​ഡ്ഫോ​ർ​ഡ് ഹൈ​ഡ്സ് എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ലെ സ​ഹ​അ​ധ്യാ​പി​ക​യാ​യി മി​ക​ച്ച സേ​വ​നം ചെ​യ്യു​ന്ന ഒ​രു വ​നി​താ​ര​ത്ന​മാ​ണ് മി​ല്ലി​ഫി​ലി​പ്പ് എ​ന്ന് പ്രി​ൻ​സി​പ്പ​ൽ ത​ന്‍റെ ന​ന്ദി​പ്ര​കാ​ശ​ന​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കു​ടും​ബ​ത്തോ​ട് സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ന്ദി അ​റി​യി​ച്ചു. 2022 ജ​നു​വ​രി​യി​ൽ ന​ട​ത്തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഫാ​മി​ലി ബാ​ങ്കെ​റ്റി​നോ​ട​നു​ബ​ന്ധി​ച്ചു 15000 ഡോ​ള​റി​ന്‍റെ ചാ​രി​റ്റി പ്രൊ​ജ​ക്റ്റാ​ണ് ക​മ്മി​റ്റി​യാ​യി ന​ട​പ്പാ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് പ്രൊ​വി​ൻ​സ് ട്ര​ഷ​റ​ർ റെ​നി ജോ​സ​ഫ് അ​റി​യി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ പെ​ൻ​സി​ൽ​വാ​നി​യ പ്രൊ​വി​ൻ​സി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സെ​ക്ര​ട്ട​റി സി​ജു ജോ​ണി​നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

സ​ന്തോ​ഷ് എ​ബ്ര​ഹാം (ചെ​യ​ർ​മാ​ൻ) 2156056914
സി​നു നാ​യ​ർ (പ്ര​സി​ഡ​ന്‍റ്)
സി​ജു ജോ​ണ്‍ (സെ​ക്ര​ട്ട​റി) 267 496 2080
റെ​നി ജോ​സ​ഫ് (ട്ര​ഷ​റ​ർ) 2154986090

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്