ന്യൂയോര്‍ക്ക്: കൈപ്പുഴ ചാമക്കാലായില്‍ (ആട്ടുകാരന്‍ കുടുംബം) സി.ജെ. ലൂക്കോസ് (ലൂക്കാസാര്‍85) ന്യൂയോര്‍ക്കിലുള്ള റോക്ക്ലാന്റില്‍ നിര്യാതനായി. ഭാര്യ അന്നമ്മ മാന്നാനം ഓണശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജസ്റ്റിന് & ജെസ്സി (മുപ്രാപ്പള്ളില്‍) ന്യൂയോര്‍ക്ക്, ജോസ് & മിനി (പുതുശ്ശേരില്‍) ന്യൂയോര്‍ക്ക്, അജി & പിയോ (മടയനകാവില്‍) ഒക്കലഹോമ, നിര്‍മ്മല & ഷാജി (മേക്കാട്ടില്‍) ന്യൂയോര്‍ക്ക്. ഏക സഹോദരി പരേതയായ അന്നമ്മ കണിയാലി (ചിക്കാഗോ). കൊച്ചുമക്കള്‍: ജോയല്‍, ആഷ്ലി, ജിലു, അനന്യ, കെവിന്, അഞ്ജലി, ക്രിസ്റ്റി, അപൂര്‍വ, അനിഷ, കരണ്‍, അന്വിന്, അനുജ്.
ലൂക്കാസാര്‍ കൈപ്പുഴയിലെ വിദ്യാലയങ്ങളില്‍ അദ്ധ്യാപകനായും, സെന്റ് മാത്യൂസ് എല്‍.പി. സ്കൂള്‍ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൈപ്പുഴ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്കാ ഫൊറോനപ്പള്ളിയില്‍ ദേവാലയ ശുശ്രൂഷി, ഗായകസംഘാംഗം, മതാദ്ധ്യാപകന്, കൈക്കാരന് തുടങ്ങിയ വിവിധ നിലകളില്‍ സേവനം ചെയ്തിരുന്നു.
ആഗസ്റ്റ് 30 തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദര്‍ശനം റോക്ലാന്റിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. സംസ്ക്കാരശുശ്രൂഷ ഓഗസ്റ്റ് 31 ചൊവ്വാ രാവിലെ പള്ളിയില്‍. രാവിലെ 8.30 മുതല്‍ 9.30 വരെ പൊതുദര്‍ശനം. തുടര്‍ന്ന് ദിവ്യബലിയും, പ്രാര്‍ത്ഥനാശുശ്രൂഷകളും. സംസ്ക്കാരം സെന്റ് മേരീസ് ക്നാനായ കാത്തലിക് ഗാര്ഡന് ഓഫ് സെമിത്തേരിയില്‍.
റിപ്പോര്‍ട്ട്: ജോസ് കണിയാലി
|