• Logo

Allied Publications

Americas
കാനഡയിൽ ഇൻഫോസിസിന് പുതിയ ഡിജിറ്റൽ കേന്ദ്രം
Share
ടൊറൻഡോ: കാനഡയിൽ ഇൻഫോസിസ് പുതിയ ഡിജിറ്റൽ കേന്ദ്രം സ്ഥാപിച്ചു .ഒന്റാറിയോ പ്രവിശ്യയിലെ മിസിസൗഗ സിറ്റിയിൽ ഇപ്പോൾ നിലവിലുള്ള ഇൻഫോസിസ് കേന്ദ്രത്തിൽ ആണ് പുതിയ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതിയുമായി ഇൻഫോസിസ് കടന്നു വരുന്നത്.

50000 ചതുരശ്ര അടി വിസ്ത്രീർണമുള്ള കേന്ദ്രം ഇൻഫോസിസിന്റെ കാനഡയിലെ ഏറ്റവും വലിയ സംരംഭമാണ് . ഇവിടെ അടുത്ത മൂന്നു വർഷത്തിനുള്ളിൽ 500ൽ അധികം തൊഴിലവസരങ്ങൾ ആണ് പുതുതായി സൃഷ്ടിയ്ക്കപ്പെടുക. മിസിസൗഗ കൂടാതെ ടൊറന്റോ,മോൺട്രിയേൽ,ഓട്ടവ,കാൽഗറി,വാൻകൂവർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു ഇൻഫോസിസ് നിരവധി തൊഴിൽ അവസരങ്ങൾ ആണ് നൽകിവരുന്നത്.

ഒന്‍റാരിയോവിലെ അടിസ്ഥാന സൗകര്യ വികസനത്തിലും,വ്യവസായ വാണിജ്യ രംഗത്തും അതിവേഗം മുന്നേറുന്ന സിറ്റികളിൽ മുൻപന്തിയിൽ ആണ് പീൽ ഡിസ്ട്രിക്റ്റിലെ മിസിസൗഗ സിറ്റി. ചെറുതും വലുതുമായ നിരവധി അന്താരാഷ്‌ട്ര സംരംഭകർ ആണ് ഇപ്പോൾ ഇവിടേയ്ക്കു കടന്നു വരുന്നത്.

കോവിഡ് മഹാമാരിയിൽ സാമ്പത്തി മാന്ദ്യം കനേഡിയൻ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന കാലത്തു ആണ് ഇൻഫോസിസ് പുതിയ സംരംഭവുമായി മുന്നോട്ടു വരുന്നത്. കനേഡിയൻ സാമ്പത്തിക,വ്യാവസായിക വളർച്ചയ്ക്ക് നൽകുന്ന ഇൻഫോസിസിന്‍റെ ഈ പങ്കിനെ മന്ത്രി വിക് ഫെഡ്‌ലി അഭിന്ദിച്ചു.

ഇൻഫോസിസിന്‍റെ കാനഡയിലെ ആദ്യ ഡിജിറ്റൽ ഡവലപ്മെന്റ് സെന്‍റർ ആണിത്.നിലവിൽ ഇൻഫോസിസിന്റെ പ്രവർത്തനങ്ങൾ , ആരോഗ്യ സംരക്ഷണം,പ്രകൃതി വിഭവങ്ങൾ,റീട്ടെയിൽ,ആശയവിനിമയം,ട്രെയിനിംഗ് എന്നീ മേഖലകളിൽ ആണ്. പുതിയ കാൽവയ്‌പോട് കൂടി പുതിയ തൊഴിലവസരങ്ങളും,ഒപ്പം ഡിജിറ്റൽ കാനഡയുടെ മുഖ്യ ധാരയിലേയ്ക്കും ഇൻഫോസിസ് കടന്നുവരും.

കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിനുവേണ്ടി കാനഡയ്ക്ക് ഒപ്പം പ്രവർത്തിയ്ക്കുവാനും ബിസിനസ് വികസന കാര്യങ്ങളിലും പുത്തൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതും ഇൻഫോസിസിന്റെ കടമയായി കാണുന്നുവെന്ന് ഇൻഫോസിസ് പ്രസിഡന്‍റ് രവികുമാർ അഭിപ്രായപ്പെട്ടു. ഇൻഫോസിസിന്റെ പുതിയ പ്രവർത്തങ്ങളെ ഒരു മടിയും കൂടാതെ സ്വീകരിക്കുകയും എല്ലാ സൗകര്യങ്ങളും വാഗ്ദാനം നൽകിയ സർക്കാർ സംവിധാനങ്ങൾക്കു അദ്ദേഹം നന്ദി പറഞ്ഞു.

റിപ്പോർട്ട്:ജയ്ശങ്കർ പിള്ള

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്