• Logo

Allied Publications

Americas
മി​ഷി​ഗ​ണ്‍ ഗ​വ​ർ​ണ​റെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ പ്ര​തി​ക്ക് 6 വ​ർ​ഷം ജ​യി​ൽ ശി​ക്ഷ
Share
മി​ഷി​ഗ​ണ്‍: മി​ഷി​ഗ​ണ്‍ ഗ​വ​ർ​ണ​ർ ഗ്ര​ച്ച​ൻ വി​റ്റ്മെ​റെ ത​ട്ടി​കൊ​ണ്ടു​പോ​കു​ന്ന​തി​നു ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ 25 വ​യ​സു​കാ​ര​ൻ ടൈ ​ഗാ​ർ​ബി​ന് ആ​റു​വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ​യ്ക്ക് വി​ധി​ച്ചു യു​എ​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി റോ​ബ​ർ​ട്ട് ജോ​ണ്‍​ക​ർ.

ഒ​രു ഡ​സ​നി​ല​ധി​കം പേ​ർ പ്ര​തി​ക​ളാ​യു​ള്ള ഈ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ഞ്ചു പേ​ർ കു​റ്റം നി​ഷേ​ധി​ച്ചി​രു​ന്നു. അ​വ​രു​ടെ വി​ചാ​ര​ണ ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും. ടൈ ​ഗാ​ർ​ബി​ന് 75 മാ​സ​ത്തെ ത​ട​വും തു​ട​ർ​ന്നു മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ന​ല്ല ന​ട​പ്പും, 2500 ഡോ​ള​ർ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. എ​യ​ർ​പ്ലെ​യ്ൻ മെ​ക്കാ​നി​ക്കാ​ണ് ടൈ ​ഗാ​ർ​ബി​ൻ.

വി​ധി പ്ര​സ്താ​വി​ച്ച ഉ​ട​നെ ഗ​വ​ർ​ണ​റോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ചെ​യ്ത തെ​റ്റി​നു മാ​പ്പ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന് പ്ര​തി കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഞാ​ൻ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും പ്ര​തി പ​റ​ഞ്ഞു.

സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​നെ അ​ട്ടി​മ​റി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യി​ൽ 2000 ഒ​ക്ടോ​ബ​ർ 8 ന് ​ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നി​ലാ​ണ് പ​തി​മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൽ പ​കു​തി പേ​ർ പാ​രാ​മി​ലി​ട്ട​റി മി​ലി​ട്ടി​യ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളാ​ണ്.

കോ​വി​ഡ് 19 ആ​രം​ഭ​ത്തി​ൽ ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ച അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് അ​വ​ർ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​വും, സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

സാ​യു​ധ​രാ​യ പ്ര​തി​ഷേ​ധ​ക്കാ​ർ ഏ​പ്രി​ൽ 30ന് ​മി​ഷി​ഗ​ണ്‍ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ ഉ​യ​ർ​ച്ച​യി​ൽ വി​റ​ളി പി​ടി​ച്ച ചി​ല​രാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ ആ​സൂ​ത്ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5