• Logo

Allied Publications

Americas
മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റൺ ഓണം ആഘോഷിച്ചു
Share
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലുതും കലാ കായിക സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖ സംഘടനയുമായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ് ) ഓഗസ്റ്റ് 14 നു നടത്തിയ "ഓണം 2021' വർണപ്പകിട്ടാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു

കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതിയിൽ നിന്ന് കൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നടത്തിയത്. വൈവിധ്യമാർന്ന കലാപരിപാടികൾ, ചെണ്ടമേളം, താലപ്പൊലി , പഞ്ചവാദ്യസംഘം, മാവേലി എഴുന്നള്ളത്ത്, തിരുവാതിര, 24 ഇനങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആസ്വദിക്കാൻ ഹൂസ്റ്റണിലെ നിരവധി മലയാളി കുടുംബങ്ങൾ അവരുടെ സുഹൃത്തുക്കൾക്കുമൊപ്പം മാഗിന്‍റെ ഓണാഘോഷത്തിൽ പങ്കുചേർന്നു.

ഓണാഘോഷ പരിപാടികളുടെ പ്രധാന ആകർഷണമായ മാവേലിയുടെ എഴുന്നള്ളത്ത് ഹൂസ്റ്റൺ നഗരമോ അമേരിക്കയോ ഇതു വരെ കാണാത്ത വേറിട്ട രീതിയിൽ ആയിരുന്നു. " KERALA 1 " (കേരള 1 ) ലൈസൻസ് പ്ലേറ്റ് ഉള്ള "ഹമ്മറിൽ മാവേലി എത്തിയപ്പോൾ പ്രജകൾ ഹര്ഷാരവത്തോടെ എതിരേറ്റു ,അനിൽ ആറന്മുള നേതൃത്വം നൽകിയ "കേളി' പഞ്ചവാദ്യസംഘം മേളപെരുക്കത്തോടെ മാവേലിയെ എതിരേറ്റു. താലപൊലിയേന്തിയ തരുണീമണിമാരുടെ വൻ സംഘം മാവേലിക്ക് രാജകീയ സ്വീകരണം നൽകി വേദിയിലേക്ക് ആനയിച്ചു.

പ്രതിസന്ധികൾക്കിടയിലും കേരള നാടിന്‍റെ ഏറ്റവും പ്രിയപ്പെട്ട ആഘോഷം പരമാവധി മനോഹരവും ആസ്വാദ്യകരവുമാക്കുവാൻ മാഗ് ഭാരവാഹികൾക്ക് കഴിഞ്ഞു. രാവിലെ 11 ന് ആരംഭിച്ച ഓണഘോഷ പരിപാടികൾ മാഗ് പ്രസിഡന്‍റ് വിനോദ് വാസുദേവൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അസിം മഹാജൻ മുഖ്യാഥിതി ആയിരുന്നു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു നടന്ന 'ഓർമ്മചെപ്പ് 2021 '' എന്ന പേരിലുള്ള മാഗിന്റെ സുവനീർ പ്രസിഡന്‍റ് വിനോദ് വാസുദേവനു കൈമാറികൊണ്ട് മുഖ്യാഥിതി അസിം മഹാജൻ പ്രകാശനം ചെയ്തു. സെക്രട്ടറി ജോജി ജോസഫ് സ്വാഗതപ്രസംഗവും ട്രസ്റ്റി ബോർഡ് അംഗം മാർട്ടിൻ ജോൺ ആശംസപ്രസംഗവും നടത്തി. വൈസ് പ്രസിഡൻ്റും സുവനീർ ചീഫ് എഡിറ്ററും ആയ സൈമൺ വാളാച്ചേരിൽ ആശംസയും എഡിറ്റോറിയൽ ബോർഡിന് വേണ്ടി നന്ദിയും പറഞ്ഞു. ട്രഷറർ മാത്യു കൂട്ടാലിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

മാഗിന്‍റെ റീക്രിയേഷൻ ബിൽഡിംഗ് പുനരുദ്ധാരണത്തിനു വേണ്ടി സംഭാവന നൽകിയ മാഗ് മുൻ പ്രസിഡന്‍റ് ശശിധരൻ നായരെ ഓണാഘോഷവേളയിൽ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

റെനി കവലയിൽ, റോയ് മാത്യു, സൂര്യജിത്, എന്നിവർ പ്രോഗ്രാം കോർഡിനേറ്റർ മാരായി ഓണം 2021 നെ ഏറ്റവും മികവുറ്റതാക്കി. പ്രോഗ്രാം അവതാരകരായി റോയ് മാത്യു, രേഷ്മ വിനോദ് എന്നിവർ പ്രവർത്തിച്ചു.

മാഗിന്‍റെ ബോർഡ് അംഗങ്ങൾ, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ, നിരവധി വോളന്‍റിയർമാർ, സ്പോൺസർമാർ എന്നിവരുടെ സഹകരണത്തോടെ ആഘോഷ പരിപാടികൾ വിജയകരമാക്കി.

റിപ്പോർട്ട് : ജീമോൻ റാന്നി

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്