• Logo

Allied Publications

Europe
സെൻട്രൽ മാഞ്ചസ്റ്ററിലെ ഓണാഘോഷം കെങ്കേമം
Share
മാഞ്ചസ്റ്റർ: പൊന്നിൻ ചിങ്ങ പുലരിയിലെ അരുണകിരണങ്ങൾക്കൊപ്പം മതി മറന്നു ഉത്സവമേളം തീർത്ത മാഞ്ചസ്റ്ററിലെ ഓണാഘോഷം "ആർപ്പോ ഈറോ' യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കൊപ്പം സെൻട്രൽ മാഞ്ചസ്റ്ററിലെ കുറച്ച് കുടുംബങ്ങൾ കൂടി ചേർന്നപ്പോൾ ഒരു ആഘോഷമായി മാറി.

മാഞ്ചസ്റ്റർ കോവിഡിനെ തോൽപിച്ചതിനുശേഷമുള്ള ആദ്യ ഒത്തുകൂടലായിരുന്നു "ആർപ്പോ ഈറോ'. മലയാളി തനിമയുടെ പുതുനാമ്പുകളായ സാൽഫോർഡ്, മാഞ്ചസ്റ്റർ, ചെസ്റ്റർ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾക്കൊപ്പം പാർപ്പിടരംഗത്ത് പ്രവർത്തിക്കുന്ന മലയാളി സ്ഥാപനമായ പാലാ പ്രോപ്പർട്ടീസ് യുകെ യുടെ പിന്തുണയും കൂടി ആയപ്പോൾ ഈ കഴിഞ്ഞ കാലഘട്ടത്തിലൊന്നും മലയാളി കൂട്ടായ്മ കാണാത്ത ഒരു ചരിത്ര മുഹൂർത്തമായി മാറി ഈ ഓണാഘോഷം.

രാവിലെ 11 ന് ആരംഭിച്ച ആഘോഷ പരിപാടിയിൽ മഹാബലി തമ്പുരാൻ്റെ വേഷം അണിഞ്ഞ് സോണി കാവുങ്കൻ എത്തിയതോടെ കുട്ടിപട്ടാളങ്ങൾക്കും ആവേശമായി മാറി. ഡി ആർട്ടിസ്റ്റ് നന്ദുവിൻ്റെ നേതൃത്വത്തിൽ വർണശബളമായി പൂക്കളം ഒരുങ്ങി. തുടർന്ന് കലാപരിപാടികൾക്ക് ചാരുതയേകാൻ സാൽഫോർഡ് യൂണിവേഴ്സിറ്റിയിലെ പെൺകുട്ടികളുടെ തിരുവാതിരയും തുടർന്ന് ബോളിവുഡ് നൃത്തച്ചുവടുകളുമായി സിയാനും സിഡ്രയും എത്തിയപ്പോൾ വേദി ആവേശഭരിതമായി. വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം ആരവങ്ങളോടെ നടത്തിയ വടംവലി മത്സരത്തിൽ തിളയ്ക്കുന്ന ചോര ഞരമ്പുകളിൽ അഗ്നി പടർത്തി കൊണ്ട് സാൽഫോർഡ് യൂണിവേഴ്സിറ്റിയുടെ ചുണക്കുട്ടികളോട് കട്ടക്ക് നിന്ന് രണ്ടാം സ്ഥാനത്തേക്ക് മാറിയത് ചെസ്റ്റർ യൂണിവേഴ്സിറ്റിയുടെ കരുത്തന്മാരായിരുന്നു.

ഒരു ദിവസം മുഴുവൻ മാറി നിന്ന് മഴയും പക്വത കാട്ടി. തുടർന്ന് കസേരകളി , ലെമൺ സ്പൂൺ റേയ്സ് ,സൂചിയും നൂലും കോർക്കൽ, ഓണക്വിസ് തുടങ്ങിയ മത്സരങ്ങളും വാശിയൊട്ടും കുറയാതെ നടന്നു. എല്ലാ മത്സരങ്ങൾക്കും സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് എഡ്വിൻസ് സഹോദങ്ങളായ അമലും അനൂപുമാണ്.

സംഗീതത്തിൻ്റെ താളത്തിനൊപ്പം മാഞ്ചസ്റ്റർ മെലഡീസുമായി മാഞ്ചസ്റ്ററിൻ്റെ അനുഗ്രഹീത ഗായകൻ ബെന്നി നിറഞ്ഞു നിന്നു. തുല്യത പെടുത്താനാവാത്ത ഈ ഉത്സവമേളം പഴയകാല മഹാരാജാസ് കോളജ് കാലഘട്ടത്തിലേക്ക് മനസിനെ കൂട്ടികൊണ്ട് പോയെന്ന് ആദ്യകാല മാഞ്ചസ്റ്റർ മലയാളിയായ റോബിൻ പ്രതികരിച്ചു. ഇനിയും അടുത്ത ഒത്തുകൂടലിൻ്റെ പ്രതീക്ഷയുമായാണ് യൂത്തന്മാർ യാത്ര പറഞ്ഞത്.

ആഘോഷത്തിന്‍റെ മുഴുവൻ വീഡിയോ കാണുവാൻ Tour Bee Travel UK എന്ന യുട്യൂബ് ചാനൽ സന്ദർശിക്കാം.

റിപ്പോർട്ട്: അലക്സ് വർഗീസ്

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.