• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കി​ല്ലെ​ന്ന് ഡി​ജി​സി​എ
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ആ​റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ്യാ​ഴാ​ഴ്ച മു​ത​ൽ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന വാ​ർ​ത്ത ഡി​ജി​സി​എ നി​ഷേ​ധി​ച്ചു. ഇ​ത് സം​ബ​ന്ധ​മാ​യ വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൂ​ടി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​തി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​സി​എ വി​ശ​ദീ​ക​ര​ണ​കു​റി​പ്പ് ഇ​റ​ക്കി​യ​ത്.

ഇ​ന്ത്യ, ഈ​ജി​പ്ത്, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ട് കു​വൈ​റ്റി​ലേ​ക്ക് വി​മാ​ന സ​ർ​വി​സി​ന് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. നേ​രി​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന ഡി​ജി​സി​എ സ​ർ​ക്കു​ല​ർ രാ​വി​ലെ വ​ന്നി​രു​ന്നെ​ങ്കി​ലും എ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നി​ല​വി​ൽ ഒ​രു വി​മാ​ന ക​ന്പി​നി​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധ​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നി​ലെ എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ള്ള ഫ​ദൂ​സ് അ​ൽ റ​ജ്ഹി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ട് തി​രി​ച്ചെ​ത്താ​മെ​ന്ന സി​വി​ൽ ഏ​വി​യേ​ഷ​ൻ​റെ സ​ർ​ക്കു​ല​ർ ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ളി​ൽ വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് ചി​ല പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് മ​ല​യാ​ള​മ​ട​ക്കം മു​ഴു​വ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത വ​ന്നി​രു​ന്നു. ഡി​ജി​സി​എ​യു​ടെ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം വ​ന്ന​തോ​ടെ കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ന്നി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശി​ക​ൾ ക​ടു​ത്ത നി​രാ​ശ​യി​ലാ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.