• Logo

Allied Publications

Middle East & Gulf
സഹോദര സ്നേഹത്തിന്‍റെ സന്ദേശവുമായി രക്ഷാബന്ധൻ ആഘോഷിച്ച് കുവൈറ്റ് ഇന്ത്യന്‍ എംബസി
Share
കുവൈറ്റ് സിറ്റി : സഹോദരീ സഹോദര ബന്ധത്തിന്‍റെ മഹത്തായ സന്ദേശമുയർത്തിയുള്ള രക്ഷാബന്ധൻ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു.

എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സഹോദരീസഹോദരന്മാർ തമ്മിലുള്ള സ്നേഹവും വിശ്വാസവും സംരക്ഷണവും ശക്തിപ്പെടുത്തുന്ന ആഘോഷമാണ് രക്ഷാബന്ധനെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സിബി ജോർജ്പറഞ്ഞു.

സഹോദരന് സർവ നന്മകളും നേർന്നു കെട്ടാൻ പല നിറത്തിലും തരത്തിലുമുള്ള രാഖികളുണ്ടാകും. വൈവിധ്യമാർന്ന മധുര കൂട്ടുകൾ, പുത്തനുടുപ്പ് എല്ലാം ആഘോഷത്തിന്റെ ഭാഗമാണ്. ദേവൻമാരും അസുരൻമാരും തമ്മിൽ യുദ്ധമുണ്ടായി. ദേവൻമാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്‍റെ പത്നിയായ ശുചി ഇന്ദ്രന്‍റെ കയ്യിൽ രക്ഷയ്ക്കായി രാഖി കെട്ടി. പിന്നീടത് സഹോദരി, സഹോദരന്‍റെ കൈകളിൽ രാഖി കെട്ടുന്നതിലേക്ക് മാറി എന്നാണ് ഐതിഹ്യം.

പരിപാടിയോടനുബന്ധിച്ച് കലാപരിപാടികൾ, രാഖി കെട്ടൽ ചടങ്ങും സംഘടിപ്പിച്ചിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.