• Logo

Allied Publications

Americas
ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് കോ​വി​ഡ് വി​മു​ക്ത​നാ​യി
Share
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് കോ​വി​ഡ് വി​മു​ക്ത​നാ​യി. ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തെ​ന്ന് ഗ​വ​ർ​ണ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു. നാ​ലു ദി​വ​സ​ത്തി​ന് മു​ൻ​പാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ങ്കി​ലും രോ​ഗ​ത്തി​ന്‍റ കാ​ര്യ​മാ​യ ഒ​രു ല​ക്ഷ​ണ​വും ഇ​ല്ലാ​യെ​ന്നും ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു യാ​തൊ​രു ത​ട​സ​വു​മി​ല്ലെ​ന്നും ത​ൻ പൂ​ർ​ണ​മാ​യും ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞി​രു​ന്നു.

ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഗ​വ​ർ​ണ​ർ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് കു​ത്തി​വ​യ്പ്പ് ന​ട​ത്തി​യ​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

ഒൗ​ദ്യോ​ഗീ​ക വ​സ​തി​യി​ൽ സ്വ​യം മാ​റി താ​മ​സി​ച്ചി​രു​ന്ന ഗ​വ​ർ​ണ​ർ​ക്ക് കൂ​ടു​ത​ൽ ഇ​ൻ​ഫെ​ക്ഷ​ൻ വ​രാ​തി​രി​ക്കു​ന്ന​തി​നു മോ​ണോ​ക്ലോ​ണ​ൽ ആ​ന്‍റി​ബോ​ഡി ചി​കി​ത്സ​യാ​ണ് ന​ൽ​കി​യ​തെ​ന്നു ക​മ്യു​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മാ​ർ​ക്ക് മൈ​ന​ർ അ​റി​യി​ച്ചു. റീ​ജെ​ന​റോ​ണ്‍ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സാ​ണ് ഇ​ത് ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന​ത്.

മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നു നി​ബ​ന്ധ​ന​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​ക​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യും ചെ​യ്ത റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​റാ​ണ് ഗ്രെ​ഗ് ആ​ബ​ട്ട്.കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക്വാ​റ​ന്ൈ‍​റ​നി​ൽ തു​ട​രു​മെ​ന്നും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്