• Logo

Allied Publications

Americas
ഹൂസ്റ്റണിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ അനുസ്മരിച്ചു
Share
ഹൂസ്റ്റൺ: ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാല്പതാം ചരമദിനം ആഘോഷിച്ചു. ഓഗസ്റ്റ് 21 ന് ഹൂസ്റ്റൺ സെന്‍റ് തോമസ് ഓർത്തോഡോക്സ് കത്തീൻഡ്രലിൽ നടന്ന സമ്മേളനത്തിൽ ബാവായുടെ ബഹുമാനാർഥം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ക്യാപ്പിറ്റോൾ ബിൽഡിംഗിൽ ഉയർത്തിയ അമേരിക്കൻ പതാക കോൺഗ്രസ്മാൻ അൽ ഗ്രീനിൽ നിന്ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം ഏറ്റുവാങ്ങി.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, സ്റ്റാഫോർഡ്‌ സിറ്റി മേയർ സിസിൽ വിൽസ്, മിസ്സോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, സ്റ്റാഫോർഡ്‌ സിറ്റി ഡപ്യൂട്ടി മേയർ കെ.എൻ. മാത്യു എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

കാതോലിക്കാ ബാവായുടെ സ്മരണാർഥം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ "സ്നേഹസ്പർശം' ഭവനദാന പദ്ധതിയിലൂടെ നിർമിച്ച് നൽകുവാനാഗ്രഹിക്കുന്ന 10 ഭവനങ്ങളുടെ പ്രാരംഭപ്രവർത്തനങ്ങൾ ചടങ്ങിൽ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ.സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം, റോയ് തോമസ്, ഫാ.ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ടൊ​റോ​ന്‍റോ∙ കാ​ന​ഡ​യി​ലെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ് സ​ഭ​ക​ളു​ടെ ആ​ദ്യ കൂ​ട്ടാ​യ്മ ടൊ​റോ​ന്‍റോ​യി​ൽ ഓ​ഗ​സ്റ്റ് 1 ന് നടത്തപ്പെടുന്നു.
ഹൂസ്റ്റൺ കേരള ഹൗസിൽ ഇലക്ഷൻ സംവാദം സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​ൺ∙ ഹൂ​സ്റ്റ​ണി​ലെ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഇ​ല​ക്ഷ​ൻ സം​വാ​ദം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ട
പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.