• Logo

Allied Publications

Middle East & Gulf
ഖത്തറിലെ മലയാളി സമൂഹം തിരുവോണം ആഘോഷിച്ചു
Share
ദോഹ: സ്നേഹത്തിന്‍റേയും ഒരുമയുടേയും വികാരങ്ങളോടെ ഖത്തറിലെ മലയാളി സമൂഹം തിരുവോണമാഘോഷിച്ചു. കോവിഡ് മഹമാരിയും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ സൃഷ്ടിച്ച പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഓണക്കോടിയണിഞ്ഞും ഓണസദ്യയൊരുക്കിയുമാണ് ഖത്തറിലെ മലയാളി സമൂഹം തിരുവോണത്തെ വരവേറ്റത്.

ഓഫീസുകളിലും താമസ സ്ഥലങ്ങളിലും ഓണപൂക്കളമിട്ട് ഓണ സന്ദേശങ്ങള്‍ കൈമാറിയും കുട്ടികളും കുടുംബവുമൊക്കെ ഓണാഘോഷത്തിന്‍റെ ഭാഗമായപ്പോള്‍ ഗള്‍ഫിലും കേരളതനിമയുള്ള ഓണാഘോഷത്തിന് വേദിയൊരുങ്ങി.

കോവിഡിന്‍റെ സാഹചര്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികൾ ഈ വർഷം ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും സ്നേഹ സുരഭിലമായ ഓര്‍മകള്‍ അയവിറക്കി മലയാളി സമൂഹം ഓണമാഘോഷിച്ചു.

ഖത്തര്‍ ടെക്കിൽ നടന്ന ഓണാഘോഷ പരിപാടിക്ക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ഓപ്പറേഷൻ മാനേജര്‍ ബിനു കുര്യാക്കോസ്, ഫിനാന്‍സ് മാനേജര്‍ ഏലിയാസ് കുര്യന്‍, പ്രൊക്വര്‍മെന്റ് കോഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ശ്രീ രേഖ, ദിവ്യാ ഭാരതി എന്നിവര്‍ പൂക്കളമൊരുക്കിയും ജീവനക്കാര്‍ക്ക് ഓണസദ്യ നല്‍കിയുമാണ് കമ്പനി ഓണമാഘോഷിച്ചത്.

ഡോ. അമാനുല്ല വടക്കാങ്ങര

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.