• Logo

Allied Publications

Americas
ഷിക്കാഗോ സെന്‍റ് മേരീസ് ദേവാലയത്തിലെ തിരുനാളാഘോഷം ഭക്തിസാന്ദ്രമായി
Share
ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ദർശനത്തിരുനാൾ ഓഗസ്റ്റ് 8 മുതൽ 15 വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു.

ഓഗസ്റ്റ് എട്ടിന് തിരുനാളിന് തുടക്കം കുറിച്ച് ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് കൊടിയേറ്റു കർമം നിർവഹിച്ചു. പരിശുദ്ധ ദൈവമാതാവിലൂടെ ഇടവക സമൂഹത്തിന് നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കും സുരക്ഷയ്ക്കും നന്ദി പറയുവാനുള്ള അവസരമായി തിരുനാൾ മാറണമെന്ന് ബിഷപ് കുർബാന മധ്യേ ഉത്ബോധിപ്പിച്ചു.

തുടർന്നുവന്ന ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കുകയും വചനസന്ദേശം നൽകുകയും നൊവേന അർപ്പിക്കുകയും ചെയ്തത് ഫാ. ബാബു മഠത്തിപ്പറമ്പിൽ (മലങ്കരറീത്ത്) ഫാ.ബിൻസ് ചേത്തലിൽ, ഫാ. കുര്യൻ നെടുവേലി ചാലുങ്കൽ. ഫാ. മെൽവിൻ മംഗലത്ത്, റവ.ഫാ. ജോബി വെള്ളൂക്കുന്നേൽ ഫാ.റോമി വട്ടുകുളം, ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. തോമസ് കടുകപ്പള്ളി എന്നിവരാണ്.

ഓഗസ്റ്റ് 15നു നടന്ന റാസ കുർബാനയ്ക്കു ഫാ. ജോസ് തറയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. തോമസ് മുളവനാൽ, ഫാ. ജോസഫ് തച്ചാറ, ഫാ. ടോമി ചെള്ളകണ്ടത്തിൽ, ഫാ.ജോർജ് ദാനവേലിൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, സ്നേഹവിരുന്ന്, ആദ്യ ഫലങ്ങളുടെ ലേലം എന്നിവയും നടന്നു.

13 ന് വൈകിട്ട് കുർബാനയെ തുടർന്ന് കപ്ലോൻ വാഴ്ചയും കൂടാരയോഗങ്ങളുടെയും യുവജന മിനിസ്ട്രിയുടെയും നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. 14 ന് ദിവ്യബലിയെ തുടർന്ന് ന്യൂയോർക്ക് ലോംഗ്ഐലൻഡ് താളലയം തീയേറ്റേഴ്സ് അവതരിപ്പിച്ച “മാന്ത്രികച്ചെപ്പ് “ എന്ന സാമൂഹിക സംഗീതനാടകവും അരങ്ങേറി.

കോവിഡ് വ്യാപനം അല്പം ശമിച്ചിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ആളുകൾ വിവിധ ദിവസങ്ങളിലായി ക്രമീകരിച്ച തിരുനാൾ തിരുക്കർമ്മങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും സജീവ സാന്നിധ്യം നൽകി. സഹകരണ സാന്നിധ്യം കൊണ്ടും പ്രാർത്ഥന കൊണ്ടും തിരുനാൾ ഭക്തിസാന്ദ്രമാക്കുവാൻ പരിശ്രമിച്ച എല്ലാവർക്കും വികാരി ഫാ. തോമസ് മുളവനാൽ നന്ദി പറഞ്ഞു.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് തിരുനാൾ കമ്മിറ്റി കൺവീനർ പോൾസൺ കുളങ്ങര, അസി.കൺവീനർ സാബു കട്ടപ്പുറം, കൈക്കാരന്മാരായ സാബു നടുവീട്ടിൽ, സണ്ണി മേലേടം, ജോമോൻ തെക്കേപ്പറമ്പിൽ, സിനി നെടുംതുരുത്തിയിൽ, ക്രസ് കട്ടപ്പുറം, ഓഫീസ് സെക്രട്ടറി റവ. സിസ്റ്റർ സിൽവേരീയുസ്, പി.ആർ.ഒ സ്റ്റീഫൻ ചോളളംബേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ബെന്നി കാഞ്ഞിരപ്പാറ, അക്കൗണ്ടൻറ് ജെയിംസ് മന്നാകുളം എന്നിവരും വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി ടോമി നേടിയകാല, ജിനോ കക്കാട്ടിൽ, ജോൺ പാട്ടപതി, പീറ്റർ കുളങ്ങര, അനിൽ മറ്റത്തികുന്നേൽ, മത്തച്ചൻ ചെമ്മാച്ചേൽ, ജോസ് ഐക്കരപ്പറമ്പിൽ ചാക്കോച്ചൻ മറ്റത്തിപ്പറമ്പിൽ, ജോസ് പിണർക്കയിൽ, സാജു കണ്ണമ്പള്ളി , സജി പൂത്തൃക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് വെട്ടിക്കാട്ട് പീറ്റർ(ജോയി), മേയാമ്മ ദമ്പതികളാണ്.

റിപ്പോർട്ട്: സ്റ്റീഫൻ ചോളളംബേൽ

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5