• Logo

Allied Publications

Americas
ഫോമായുടെ ഓണക്കോടിയും ഓണസദ്യ വിതരണവും ഓഗസ്റ്റ് 22 ന്
Share
പത്തനാപുരം ഗാന്ധി ഭവനിലെ ആയിരത്തിലധികം അന്തേവാസികൾക്ക് ഫോമായുടെ നേതൃത്വത്തിൽ ഓണക്കോടിയും ഓണസദ്യ വിതരണവും ഓഗസ്റ്റ് 22 നു (ഞായർ) രാവിലെ 10 നു നടക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ജീവിത പന്ഥാവിൽ അനാഥമായിപ്പോയ 438 വയോധികരായ പുരുഷൻമാരും 512 സ്ത്രീകളും കൗമാരപ്രായത്തിനു താഴെയുള്ള 38 പേരുമാണ് ഗാന്ധിഭവനിലുള്ളത്. എല്ലാവർക്കും ബാലരാമപുരം കൈത്തറി തൊഴിലാളികളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങളാണ് ഓണക്കോടിയായി നൽകുക.

ബാലരാമ പുറം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനും പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്യാനും ഫോമയും അംഗ സംഘടനകളും ഒരുമിച്ചു കാരുണ്യ മനസ്കരായ ജനങ്ങളിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ടാണ് ഈ പദ്ധതി സാക്ഷാൽക്കരിക്കപ്പെടുന്നത്.

പത്തനാപുരം ഗാന്ധി ഭവൻ സമൂഹ നന്മ മാത്രം ലക്‌ഷ്യം വെച്ച് കുട്ടികൾ തുടങ്ങി വയോധികർ വരെ അന്തേവാസികളായിട്ടുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനമാണ്. കാരുണ്യ മനസ്കരായവർ നൽകുന്ന സംഭാവനകൾ ഉപയോഗിച്ചു് മാത്രം നടത്തിപോകുന്ന സ്ഥാപനമാണ് ഗാന്ധി ഭവൻ. ഡോ. പുനലൂർ സോമരാജനാണ് ഇതിന്‍റെ ചുമതല.

ഗാന്ധിഭവനിൽ നടക്കുന്ന ഓണക്കോടി വിതരണ ചടങ്ങിനും ഓണസദ്യയ്ക്കും സാമ്പത്തിക സഹായം നൽകിയ എല്ലാ സുമനസുകളോടും ഫോമാ നന്ദി നിർവാഹക സമിതിയും സ്‌പെഷൽ കോർഡിനേറ്റേഴ്‌സും നന്ദി പറഞ്ഞു.

ഗാന്ധിഭവനിൽ അന്തേവാസികളുടെ സന്തോഷത്തിൽ പങ്കു ചേർന്നും ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകാൻ എല്ലാ സുമനസുകളോടും നിർവാഹക സമിതി പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍,ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ബാലരാമപുരംഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോഓർഡിനേറ്റർസ് സിമി സൈമൺ, സുനിതാ പിള്ള, രേഷ്‌മ രഞ്ജൻ , സുബാത് കമലാസനൻ എന്നിവർ അഭ്യർഥിച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്