• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ഗതാഗത തിരക്ക് കുറക്കാന്‍ നിര്‍ദ്ദേശവുമായി പാർലമെന്‍റ് അംഗം
Share
കുവൈറ്റ് സിറ്റി: കുവൈത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന ഗതാഗത തിരക്ക് പരിഹരിക്കാൻ സർക്കാർ, പൊതു സ്ഥാപനങ്ങളിലെ ജോലിസമയം പുനർനിർണയിക്കണമെന്ന ആവശ്യവുമായി പാർലമെന്‍റ് അംഗം രംഗത്തു വന്നു.

ജീവനക്കാരെ രണ്ടു ഗ്രൂപ്പായി വിഭജിച്ച് ആദ്യ ഗ്രൂപ്പ് രാവിലെ 6.30 മുതൽ 9.30 വരെയും രണ്ടാമത്തെ ഗ്രൂപ്പ് 12.30 മുതൽ 3.30 വരെയും പ്രവർത്തിക്കണമെന്നാണ് മുഹമ്മദ് അൽ സായർ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജ്യത്തെ മിക്ക റോഡുകളിലും രാവിലെയും വൈകീട്ടും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായി തുറന്നതും വ്യാപാര, വാണിജ്യ, തൊഴിൽ മേഖല പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതുമാണ് തിരക്ക് വര്‍ദ്ധിക്കുവാന്‍ കാരണം. കഴിഞ്ഞ ആഴ്ച മുതലാണ്‌ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ പൂര്‍ണ തോതിൽ പ്രവർത്തന സജ്ജമായത്.

അതിനിടെ അധിക തിരക്ക് കണക്കിലെടുത്ത് ഗതാഗതവകുപ്പ് പ്രത്യേക കൺ‌ട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രധാന റോഡുകളും കാമറകൾ വഴി കൺ‌ട്രോൾ റൂമിൽനിന്ന് നിരീക്ഷിക്കും. അപകടമോ റോഡ് ബ്ലോക്കോ ഉണ്ടായാൽ വിവരം ട്രാഫിക് പട്രോളിംഗ് വിഭാഗത്തിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.