• Logo

Allied Publications

Americas
ന​ളി​നി ജോ​സ​ഫ് സ​ലി​സ്ബ​റി സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
സ​ലി​സ്ബ​റി (മാ​സ​ചു​സെ​റ്റ്സ്): അമേരിക്കൻ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന സി​റ്റി​ക​ളി​ലൊ​ന്നാ​യ സ​ലി​സ്ബ​റി സി​റ്റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ ന​ളി​നി ജോ​സ​ഫ് മ​ത്സ​രി​ക്കു​ന്നു.

ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ളി​നി ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​ലി​സ്ബ​റി സി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ൽ കൗ​ണ്‍​സി​ൽ അം​ഗ​മാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യി​രി​ക്കും.

ഇ​ന്ത്യ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ന​ളി​നി ജോ​സ​ഫ് പി​താ​വി​നോ​ടൊ​പ്പ​മാ​ണ് മി​നി​സ്ട്രി​യു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലം​ത്തി​യ​ത്. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഇ​വ​ർ ജോ​ർ​ജി​യ വെ​സ്ലി​യ​ൻ കോ​ള​ജി​ൽ നി​ന്നും സൈ​ക്കോ​ള​ജി​യി​ൽ ബി​രു​ദം നേ​ടിയശേഷം 2011 ൽ ​ന​ളി​നി സ​ലി​സ്ബ​റി​ലി​യി​ലേ​ക്ക് താ​മ​സം മാ​റ്റി.

പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന, തി​ര​സ്ക്ക​രി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി സ്റ്റേ​റ്റ് ഡി​സ്ട്രി​ക്റ്റ് കോ​ട​തി​ക​ളി​ൽ വാ​ദി​ക്കു​ന്ന ഗാ​ർ​ഡി​യ​ൻ അ​ഡ്ലി​റ്റം പ്രോ​ഗാ​മി​ന്‍റെ ഡി​സ്ട്രി​ക്റ്റ് അ​ഡ്മി​നി​സ്ട്രേ​ട്ട​റാ​യി സ​ലി​സ്ബ​റി സി​റ്റി​യി​ൽ ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള നോ​ണ്‍​പ്രോ​ഫി​റ്റ് എ​ഡു​ക്കേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നാ​യ വി​ല്യം ജോ​ണ്‍​സ് സ്കോ​ളേ​ഴ്സ് സ്ഥാ​പ​ക കൂ​ടി​യാ​ണ് ന​ളി​നി ജോ​സ​ഫ്.

സി​റ്റി​യു​ടെ സ​ർ​വോ​ൻ​മു​ഖ​പു​രോ​ഗ​തി​ക്കു വേ​ണ്ടി ത​ന്‍റെ അ​നു​ഭ​വ സ​ന്പ​ത്ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ആ​ത്മ വി​ശ്വാ​സ​ത്തി​ലാ​ണ് ന​ളി​നി. 53 വ​യ​സ്‌​സു​ള്ള ന​ളി​നി​യു​ടെ സേ​വ​ന​ങ്ങ​ളെ സി​റ്റി​യി​ലെ ജ​ന​ങ്ങ​ൾ ന​ന്ദി​യോ​ടെ​യാ​ണ് സ്മ​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് ജൂ​ഡ്, ഒ​രു മ​ക​നും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ന​ളി​നി​യു​ടെ കു​ടും​ബം. സ​ലി​സ്ബ​റി വിഎ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ വോ​ള​ണ്ടി​യ​ർ കൂ​ടി​യാ​ണ് ഇ​വ​ർ.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്