• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ​യു​ടെ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഹീ​ത്രൂ സെ​ൻ​ട്ര​ൽ ബ്രാ​ഞ്ചി​ന്‍റെ സ​മ്മേ​ള​നം ജൂ​ലൈ 25ഞാ​യ​റാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ്വ​പ്ന പ്ര​വീ​ണ്‍, സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി, ബ്രാ​ഞ്ചി​ന്‍റെ ചു​മ​ത​ല​യു​ള്ള, സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർ മോ​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പ്ര​തി​ഭ കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ന് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി റോ​ഹ​ൻ മോ​ന്സി​യു​ടെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ തു​ട​ക്ക​മാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് എ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് എ​സ്. എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. ബ്രാ​ഞ്ച് രൂ​പി​ക​രി​ച്ചു ചു​രു​ങ്ങി​യ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ സ​മീ​ക്ഷ യു​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ബ്രാ​ഞ്ചി​നെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റും നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും അ​ഭി​ന​ന്ദി​ച്ചു.

കോ​വി​ഡ് പ്ര​ധി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് സ​മീ​ക്ഷ യു​കെ​യു​ടെ ഒ​രു ച​രി​ത്ര നേ​ട്ട​മാ​യി സ​മ്മേ​ള​നം വി​ല​യി​രു​ത്തി. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ല്ലാം ചു​ക്കാ​ൻ പി​ടി​ച്ച നേ​തൃ​ത്വ​ത്തി​നും അ​തി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ ബ്രാ​ഞ്ചു​ക​ൾ​ക്കും സ​മ്മേ​ള​നം അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു . ഈ ​വ​ർ​ഷം ന​ട​ക്കാ​ൻ പോ​കു​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് ബ്രാ​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വി​ധ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കി. മേ​യ് മാ​സ​ത്തി​ൽ ബ്രാ​ഞ്ച് രൂ​പീ​ക​രി​ച്ച​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ത്ത അ​തെ ഭാ​ര​വാ​ഹി​ക​ൾ ത​ന്നെ വ​രു​ന്ന ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ കൂ​ടി തു​ട​രാ​ൻ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.