• Logo

Allied Publications

Europe
സെ​പ്റ്റം​ബ​ർമാ​സ ര​ണ്ടാം ക​ണ്‍​വ​ൻ​ഷ​നാ​യി ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​ർ ഒ​രു​ങ്ങു​ന്നു
Share
ബ​ർ​മിം​ഗ്ഹാം: ലോ​ക സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ സ്ഥാ​പ​ക​ൻ റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ അ​ച്ച​ന്‍റെ ശു​ശ്രൂ​ഷ​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി യൂ​റോ​പ്പ് കേ​ന്ദ്രീ​ക​രി​ച്ച് യു​കെ​യി​ൽ 2009 ൽ ​റ​വ.​ഫാ. സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട ര​ണ്ടാം ശ​നി​യാ​ഴ്ച കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണി​നു​ശേ​ഷം സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ വീ​ണ്ടും സ്ഥി​രം വേ​ദി​യാ​യ ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റെ​റി​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. ലോ​ക്ഡൗ​ണി​ൽ ഓ​ണ്‍​ലൈ​നി​ലാ​യി​രു​ന്നു ഇ​തു​വ​രെ​യും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ട്ട​ത്.

ജ​പ​മാ​ല രാ​ഞ്ജി​യു​ടെ മാ​ധ്യ​സ്ഥം തേ​ടി സെ​പ്റ്റം​ബ​ർ മാ​സ ക​ണ്‍​വെ​ൻ​ഷ​ൻ 11 ന് ​വി​വി​ധ ശു​ശ്രൂ​ഷ​ക​ളു​മാ​യി ബെ​ഥേ​ലി​ൽ ന​ട​ക്കും. റ​വ. സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ സ്ഥാ​പി​ച്ച ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​ലൂ​ടെ യു​കെ​യി​ലും യൂ​റോ​പ്പി​ലും തു​ട​ക്ക​മി​ട്ട സെ​ഹി​യോ​ൻ മി​നി​സ്ട്രി​യി​ലൂ​ടെ സ​വി​ശേ​ഷ​മാ​യ യൂ​റോ​പ്യ​ൻ സം​സ്കാ​ര​ത്തി​ൽ യേ​ശു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി ആ​യി​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​വാ​ൻ ഇ​ട​യാ​ക്കി​യ ര​ണ്ടാം ശ​നി​യാ​ഴ്ച്ച ക​ണ്‍​വെ​ൻ​ഷ​ൻ വീ​ണ്ടും ബെ​ഥേ​ലി​ൽ ന​ട​ക്കു​ന്പോ​ൾ യു​കെ​യു​ടെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വമാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. കോ​ച്ചു​ക​ളി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി വി​വി​ധ ഭാ​ഷാ ദേ​ശ​ക്കാ​രാ​യ അ​നേ​ക​ർ എ​ത്തി​ച്ചേ​രു​ന്ന ക​ണ്‍​വ​ൻ​ഷ​നാ​യി.

പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും ധ്യാ​ന ഗു​രു​വു​മാ​യ സെ​ഹി​യോ​ൻ യു​കെ​യു​ടെ ആ​ത്മീ​യ പി​താ​വ് റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും സെ​ഹി​യോ​ൻ യു​കെ​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം, ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സു​ക​ളും ക​ണ്‍​വ​ൻ​ഷ​നി​ൽ ഉ​ണ്ടാ​യി​രി​ക്കും. കു​ന്പ​സാ​രം , സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗ് എ​ന്നി​വ​യും മ​ല​യാ​ളം , ഇം​ഗ്ലീ​ഷ് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ൽ ന​ട​ക്കു​ന്ന​താ​ണ് .

അ​ത്ഭു​ത​ക​ര​മാ​യ വി​ടു​ത​ലും ജീ​വി​ത ന​വീ​ക​ര​ണ​വും രോ​ഗ​ശാ​ന്തി​യും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന
,രോ​ഗ പീ​ഡ​ക​ൾ​ക്കെ​തി​രെ പ്രാ​ർ​ഥ​ന​യു​ടെ കോ​ട്ട​ക​ൾ തീ​ർ​ത്തു​കൊ​ണ്ട് , ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന, വി. ​കു​ർ​ബാ​ന,വ​ച​ന പ്ര​ഘോ​ഷ​ണം,ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് സെ​ഹി​യോ​ൻ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​ണ്‍​സ​ണ്‍ +44 7506 810177
അ​നീ​ഷ് 07760 254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.