• Logo

Allied Publications

Americas
കോ​വി​ഡി​ന്‍റെ അ​തി​വ്യാ​പ​നം: യു​എ​സി​ൽ യാ​ത്ര​യ്ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​ത് ജ​നു​വ​രി വ​രെ നീ​ട്ടി
Share
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ വി​മാ​നം, ട്രെ​യി​ൻ, ബ​സ് തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ മാ​സ്ക്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്ന നി​യ​മം ജ​നു​വ​രി വ​രെ നീ​ട്ടി​കൊ​ണ്ട് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സെ​ക്യൂ​രി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​വി​ട്ടു. ജ​നു​വ​രി 18 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നാ​ണ് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യും വ്യാ​പ​ന​ശ​ക്തി​യു​ള്ള​തു​മാ​യ കോ​വി​ഡി​ന്‍റെ ഡെ​ൽ​റ്റാ വ​ക​ഭേ​ദം 19 വ​ർ​ധി​ച്ചു​വ​രു​ന്ന ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​സ്ക്ക് ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്ക​ൽ വീ​ണ്ടും നി​ല​വി​ൽ വ​രി​ക​യും ചെ​യ്തി​ട്ടു​ള്ള​താ​യി സെ​ക്യൂ​രി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് 19 നേ​ക്കാ​ൾ മാ​ര​ക​മാ​ണ് ഡെ​ൽ​റ്റാ വ​ക​ഭേ​ദ​മെ​ന്ന് സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ന്‍റ് പ്രി​വ​ൻ​ഷ​ൻ അ​ധി​കൃ​ത​രും ചൊ​വ്വാ​ഴ്ച മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ഖ​വും മൂ​ക്കും വ​ള​രെ ശ​ക്ത​മാ​യി മ​റ​യ്ക്കു​ന്ന മാ​സ്ക്കു​ക​ൾ ധ​രി​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​രി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​ക്കു​ന്ന​തി​ന് ഉ​പ​ക​രി​ക്കു​മെ​ന്ന് സി​ഡി​സി അ​റി​യി​ച്ചു.

യാ​ത്ര ചെ​യ്യു​ന്പോ​ൾ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ആ​ദ്യ​മാ​യി നി​ല​വി​ൽ വ​ന്ന​ത്. പി​ന്നീ​ട് സെ​പ്റ്റം​ബ​ർ 13 വ​രെ ഘ​ട്ടം ഘ​ട്ട​മാ​യി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. പു​തി​യ നി​യ​മ​മ​നു​സ​രി​ച്ചു ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ ചു​മ​ത്താ​ൻ അ​ധി​കാ​രം ന​ൽ​കു​ന്നു. ര​ണ്ടു വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക ശാ​രീ​രി​ക അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഉ​ത്ത​ര​വി​ൽ നി​ന്നും ഒ​ഴി​വും ന​ൽ​കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്