• Logo

Allied Publications

Europe
സാ​ൽ​ഫോ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും തി​രു​നാ​ളും ഓ​ഗ​സ്റ്റ് 29ന്
Share
ല​ണ്ട​ൻ: സാ​ൽ​ഫോ​ഡ്, ട്രാ​ഫോ​ഡ്, നോ​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ, വാ​റിം​ഗ്ട​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കു വേ​ണ്ടി സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും തി​രു​നാ​ളും സം​യു​ക്ത​മാ​യി ഓ​ഗ​സ്റ്റ് 29 ഞാ​യ​ർ 2.15 ന് ​സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് എ​ക്കി​ൾ​സി​ൽ ന​ട​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ സാ​ൽ​ഫോ​ഡ് രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് മാ​ർ ജോ​ണ്‍ അ​ർ​നോ​ൾ​ഡ് പി​താ​വി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കും. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, മോ​ണ്‍. ജി​നോ അ​രീ​ക്കാ​ട്ട്, മോ​ണ്‍. സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര, മാ​ഞ്ച​സ്റ്റ​ർ റീ​ജ​ണ​ൽ കോ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, റ​വ. ഫാ. ​ജോ മൂ​ല​ച്ചേ​രി എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ഓ​ഗ​സ്റ്റ് 20 മു​ത​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യോ​ടു​ള്ള നൊ​വേ​ന ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 27 ന് ​മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ ഫാ.​ജോ​ണ്‍ പു​ളി​ന്താ​ന​ത്ത് തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഓ​ഗ​സ്റ്റ് 29 ന് ​ആ​ഘോ​ഷ​മാ​യ വി.​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. മി​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും തി​രു​നാ​ളും അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ ട്ര​സ്റ്റി​മാ​രാ​യ ജാ​ക്സ​ണ്‍ തോ​മ​സ് (07403863777), വി​ൻ​സ് ജോ​സ​ഫ് (07877852815), സി​ബി വേ​ക​ത്താ​നം (07903748605), സ്റ്റാ​നി എ​മ്മാ​നു​വേ​ൽ (07841071339) എ​ന്നി​വ​രു​ടെ​യും തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജെ​യിം​സ് ജോ​ണി​ന്‍റെ​യും (07886733143) നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

തി​രു​നാ​ളി​ലും വി. ​കു​ർ​ബാ​ന​യി​ലും നൊ​വേ​ന​യി​ലും പ​ങ്കെ​ടു​ത്ത് വി. ​എ​വു​പ്രാ​സ്യാ​മ്മ​യു​ടെ മാ​ധ്യ​സ്ഥ്യം വ​ഴി അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ണ്‍ പു​ളി​ന്താ​ന​ത്ത് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.