• Logo

Allied Publications

Middle East & Gulf
കുവൈറ്റ് ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Share
കുവൈറ്റ് സിറ്റി : ഭാരതത്തിന്‍റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഇന്ത്യന്‍ എംബസ്സിയില്‍ സമുചിതമായി ആചരിച്ചു. രാവിലെ 8 മണിക്ക് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.രാഷ്‌ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം സ്ഥാനപതി വായിച്ചു.

പത്ത് ലക്ഷത്തോളം വരുന്ന കുവൈത്തിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായുള്ള പ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകിയ കുവൈറ്റ് അമീറിനും കിരീടാവകാശിക്കും സര്‍ക്കാരിനും അംബാസ്സഡർ നന്ദി രേഖപ്പെടുത്തി. ഈ പരീക്ഷണ കാലഘട്ടത്തിലും ഇന്ത്യക്കാരുടെ ക്ഷേമത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുവൈത്ത് ഭരണകൂടം നല്ല പരിഗണനയാണ് നൽകുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ആരോഗ്യ മുന്നണി പോരാളികള്‍ക്ക് നന്ദി പറയുന്നതായും കുവൈത്തില്‍ കോവിഡ് മൂലം മരണപ്പെട്ട 65 കുടുബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സഹായധനം നല്‍കുവാന്‍ സാധിച്ചതായും അംബാസിഡര്‍ പറഞ്ഞു. 120 ദീനാറില്‍ കുറവ് ശമ്പളമുള്ളവര്‍ക്കാണ് ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധനം നല്‍കുന്നത്. കോറോണയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നില്ല.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്തവണ എംബസിയില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കാതിരുന്നത്.എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആയിരക്കണക്കിന് പ്രവാസികളാണ് പരിപാടി തത്സമയം വീക്ഷിച്ചത്. നേരത്തെ എംബസിയിലേക്ക് വരാതെ ഓരോരുത്തരും വീടുകളിൽ ഇരുന്ന് ലൈവ് സ്ട്രീമിങ് വീക്ഷിക്കുകയും ആഘോഷത്തിന്‍റെ ഭാഗമാവുകയും ചെയ്യണമെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ് അഭ്യര്‍ഥിച്ചിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്ന വീഡിയോ ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചു. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വൈകീട്ട് സംഗീത സായാഹ്നവും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ ലൈവ് സ്ട്രീമിങ് ഫേസ്ബുക്ക് പേജിലും ട്വിറ്ററിലുമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

വ്യത്യസ്തമായ വിവിധ പരിപാടികളാണ് സ്വാതന്ത്ര്യ ദിനാഘോഷത്തോട്‌ അനുബന്ധിച്ച്‌ എംബസ്സിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനവും ഇന്ത്യ കുവൈത്ത് നയതന്ത്രബന്ധത്തിന്‍റെ അറുപതാം വാർഷികവും പ്രമാണിച്ച് മുന്നാഴ്ച നീളുന്ന ബസ് പ്രമോഷൻ കാമ്പയിന് കഴിഞ്ഞ ദിവസമാണ് അംബാസിഡര്‍ ഫ്ലാഗ് ഓഫ് ചെയ്തത്. എംബസ്സിയില്‍ നടന്ന ചടങ്ങില്‍ എംബസ്സി ഉദ്യോഗസ്ഥരും പരിമിതമായി ക്ഷണിക്കപ്പെട്ട ഇന്ത്യൻ സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.